കൊച്ചി: സംസ്ഥാനത്ത് ബിജെപി മുന്നേറ്റത്തിന് തടയിടാന്‍ മുസ്ലീംലീഗ്- സിപിഎം രഹസ്യധാരണ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയുകയാണ് രഹസ്യധാരണയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടാന്‍ സാധ്യതയുള്ള തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകളില്‍ ബിജെപിയുടെ വിജയം തടയാന്‍ രഹസ്യധാരണയില്‍ തിരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ലീഗ് സിപിഎമ്മിനെ സഹായിക്കാനും കാസര്‍കോഡ് ജില്ലയില്‍ ബിജെപി വിജയിക്കാന്‍ സാധ്യതയുളള മണ്ഡലങ്ങലില്‍ സിപിഎം ലീഗിന് വോട്ടുമറിക്കാനുമാണ് ധാരണ. കൂടാതെ മലപ്പുറത്തെ ചില മണ്ഡലങ്ങളിലും സിപിഎം ലീഗിനെ സഹായിക്കും. ഇത് സംബന്ധിച്ച് ലീഗിലെ ചില നേതാക്കളും മലബാറിലെ സിപിഎം നേതാക്കളുമാണ് രഹസ്യ ചര്‍ച്ചയില്‍ പങ്കെടുത്തത്. ബിജെപിയുടെ മുന്നേറ്റം തടയുകയാണ് ഇവരുടെ ലക്ഷ്യം.
തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് വിജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍ ലീഗിന് കാര്യമായ വോട്ടുണ്ട്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി വന്‍ മുന്നേറ്റം നടത്തുന്നുണ്ട്. വിമോചനയാത്രക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിച്ച വന്‍ സ്വീകരണങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു. വിമോചനയാത്രയുടെ തുടക്കത്തില്‍ തന്നെയാണ് ലീഗ് സിപിഎം രഹസ്യധാരണ നടന്നത്.
രഹസ്യധാരണയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരത്ത് കുഞ്ഞാലികുട്ടിയുടെ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: