കോഴിക്കോട്: ബഹിരാകാശ ഗവേഷണ പദ്ധതികള്‍ കൊ ണ്ടുള്ള നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ വിഎസ്എസ്സിയുടെ സ്ഥിരം പവലിയന് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ ആരംഭിക്കുന്നു. ആയിരം ചതുരശ്ര അടിയിലേറെ വിസ്തീര്‍ണ്ണമുള്ള പവലിയന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഭാരതത്തിന്റെ ബഹിരാകാശ പദ്ധതിയുടെ തുടക്കം, വിവിധ റോക്കറ്റ് ഉപഗ്രഹ മാതൃകകള്‍, വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം എന്നിവ പവലിയനില്‍ സജ്ജീകരിക്കും.
കൊച്ചി, തൃശൂര്‍, കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ പവലിയനുകള്‍ക്കു ശേഷം നാലാമത്തേതാണ് ഐഐഎമ്മില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ. ശിവന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബഹിരാകാശ ഗവേഷണ പദ്ധതികള്‍ ജനോപകാര പ്രദമായിരിക്കണമെന്ന വിക്രം സാരാഭായിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കാഴ്ചപ്പാടുകളില്‍ ഊന്നിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനചടങ്ങില്‍ വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. അറവാമുതന്, ഐഐഐഎംകെ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കല്ഭൂഷണ് ബലൂനി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എം.ജി. ശ്രീകുമാര്‍, ഡോ. എസ്. അറവമുതന്‍, എസ്. ആര്. വിജയമോഹനകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: