Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഘോഷത്തിന്റെ പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 07:19 pm IST
inSamskriti

കുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹമുണ്ടല്ലോ? അതിന് ഓണവും വിഷുവുമൊക്കെ ആഘോഷിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിച്ചാല്‍പോരാ. നമ്മുടെ ജീവിതം എല്ലായ്‌പ്പോഴും ആഘോഷമാക്കി മാറ്റാന്‍ കഴിയും. അതിനുള്ള മാര്‍ഗ്ഗം ഋഷീശ്വരന്മാര്‍ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. അതിനു നാം നമ്മെത്തന്നെ തയ്യാറാക്കണം. മാനസികമായ ആ ഒരുക്കത്തിന്റെ പേരാണ് ആദ്ധ്യാത്മികം.

മഹാബലിയുടെ കാലത്ത് എല്ലാവരും ഒരുപോലെ ആയിരുന്നു. കള്ളവും ചതിയും ഇല്ലായിരുന്നു എന്നാണല്ലോ കഥ. തന്റെ പ്രജകളെ ഒരുപോലെകണ്ട് സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇത് സാധാരണ മനുഷ്യനു ചെയ്യുവാന്‍ കഴിയുന്ന കാര്യമല്ല. പ്രപഞ്ചം മുഴുവന്‍ ഈശ്വര ചൈതന്യമാണ് എന്നറിഞ്ഞ മഹാപുരുഷനായിരുന്നു മഹാബലി. ശരിയായ ജനാധിപത്യമായിരുന്നു മഹാബലിയുടെ കാലത്ത് ഉണ്ടായിരുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കേരളത്തില്‍ ജാതിമതഭേതമില്ലാതെ ഓണം ആഘോഷിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു എന്ന് അമ്മയ്‌ക്ക് തോന്നുന്നു. ഇതിന് പല കാരണങ്ങള്‍ ഉണ്ടാവാം. എങ്കിലും മനുഷ്യമനസില്‍ സ്വാര്‍ത്ഥതയും വിദ്വേഷവും പ്രതികാരവും നിറഞ്ഞതാണ് പ്രധാനമായ കാരണമെന്ന് അമ്മയ്‌ക്ക് തോന്നുന്നു.

ഇപ്പോള്‍ കുട്ടികള്‍ക്ക് മാത്രമാണ് പൊന്നോണം. മുന്‍വിധി കുറവായതുകൊണ്ടാണ് അവര്‍ക്ക് ഓണം കൊണ്ടാടാന്‍ കഴിയുന്നത്. കുട്ടികള്‍ നിഷ്‌കളങ്കരുമാണ്. ജാതിയുടേയും മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും പേരിലുള്ള അതിര്‍വരമ്പുകള്‍ കാരണം മുതിര്‍ന്നവര്‍ക്ക് ഓണംപോലും ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല.

രാജ്യങ്ങളും വ്യക്തികളുമെല്ലാം പരസ്പരം ആധിപത്യം സ്ഥാപിക്കുവാനുള്ള പരാക്രമമാണ് ഇന്ന് കാണിക്കുന്നത്. ഇതിനിടെ സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം പകരുന്ന ആഘോഷങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു. പുരുഷന്‍ സ്ത്രീയിലും സ്ത്രീ പുരുഷനിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഒരു ജാതി മറ്റൊരുജാതിയുടെ മേലും ഒരുരാജ്യം മറ്റൊരു രാജ്യത്തിന്റെ മേലും മേല്‍ക്കോയ്‌മ പുലര്‍ത്താന്‍ ശ്രമിക്കുന്നു. ഇതു ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രകടമാവുന്നു. അത്തരം മനസില്‍ സ്‌നേഹമില്ല. ക്രോധവും വിദ്വേഷവും മാത്രമേയുള്ളൂ. ഇത്തരം വാസനകള്‍ ഭരിക്കുന്ന ലോകത്തില്‍ എല്ലാ ആഘോഷങ്ങളും വെറും ചടങ്ങുകള്‍ ആയിത്തീരും. ഇതുപാടില്ല. ഈ അവസ്ഥയ്‌ക്ക് മാറ്റം വരണം. മാനവരാശിയുടെ ഏറ്റവും വലിയ ആവശ്യമാണ് അത്. ഓണമായാലും ക്രിസ്തുമസായാലും നബിദിനമായാലും മതപരമായ ആഘോഷങ്ങളുടെ ആത്മീയഭാവവും ആന്തരികാര്‍ത്ഥവും മനസിലാക്കണം. എങ്കില്‍മാത്രമേ സമൂഹത്തിനും മനുഷ്യനും നന്മയുണ്ടാകൂ.

‘കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന ഭാവം മുഴുത്ത അഹന്തയാണ്. ശരീരം, മനസ്, ബുദ്ധി ഇവയുടെ മാത്രം ശക്തിയില്‍ വിശ്വസിക്കുന്നവരുടെ മുദ്രാവാക്യമാണത്. എന്നാല്‍ ഈശ്വരശക്തി അല്ലെങ്കില്‍ ആത്മിയശക്തിയില്ലെങ്കില്‍ ശരീരത്തിന്റെ പരിമിതിയുടേയും ശുദ്ധചൈതന്യമായ ആത്മാവിന്റെ അപരിമിത ശക്തിയുടേയും സാക്ഷാത്കാരമാണ് മഹാബലിയുടേയും വാമനന്റേയും കഥ സൂചിപ്പിക്കുന്നത്.

വാമനന്‍ മഹാബലിയുടെ ഉള്ളിലാണ് ജനിച്ചത്. വാമനന്റെ രൂപം ചെറുതാണ്. പ്രപഞ്ചശക്തിയും മനുഷ്യനില്‍ കുടികൊള്ളുന്ന ജീവശക്തിയും ഒന്നാണ്. മനുഷ്യനെ ചെറിയ വ്യക്തിയാക്കി മാറ്റുന്നത് അഹന്തയാണ്. അഹങ്കാരം വെടിഞ്ഞ് ഉള്ളിലുള്ള വിശ്വചൈതന്യത്തെ അറിയുന്ന മനുഷ്യന്‍ വിശ്വത്തോളം വളരും. അവന്‍ എല്ലാ പരിമിതികള്‍ക്കും അതീതനാവും. അതുകൊണ്ടാണ് വാമനന്‍ ഒരു ചുവടുകൊണ്ട് ഭൂമിയും മറ്റേ ചുവടുകൊണ്ട് സ്വര്‍ഗ്ഗവും അളന്നു എന്ന് പറയുന്നത്.

മൂന്നാമത്തെ ചുവടുവയ്‌ക്കാന്‍ സ്ഥലം ഇല്ലാതെയായി. ചൈതന്യം സര്‍വ്വത്ര വ്യാപ്തവുമാണ്, എന്നാല്‍ അതീതവുമാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം. മഹാബലിയെ പാതാളത്തിലേക്ക് താഴ്‌ത്തി എന്നാല്‍, മഹാബലി ശരീരത്തിന്റെ പരിമിതികള്‍ക്ക് അതീതനായി എന്നാണ് അര്‍ത്ഥം. ഇതുകൊണ്ടാണ് വാമനന്‍ മഹാബലിയുടെ ഉള്ളിലാണ് ജനിച്ചത് എന്ന് അമ്മ പറഞ്ഞത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.