സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയുമൊക്കെ നേതാക്കള്‍ ഇപ്പോള്‍ പുതിയ അടവുമായാണ് ഇറങ്ങിയിരിക്കുന്നത്. ഗാന്ധിജിയെ വധിച്ചത് ആര്.എസ്.എസ് ആണത്രെ. ഗോഡ്സെ ആര്.എസ്.എസ്സുകാരനാണത്രെ . ബഹുമാന്യരായ സുഹൃത്തുക്കളേ, 1948 മുതല്‍ നെഹ്റു രാജവംശം കിണഞ്ഞു ശ്രമിച്ചിട്ടും ആര്.എസ്.എസ്സിന് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ ഏജന്‍സികളും ഇതിനായി നിയോഗിച്ച കപൂര്‍ കമ്മീഷനുമുള്പ്പടെ ആര്.എസ്.എസിന് ഗാന്ധി വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് സ്റ്റേറ്റ്സ്മാന് പത്രത്തിലൂടെ ഈ പച്ചക്കള്ളം പ്രചരിപ്പിച്ച എ ജി നൂറാനിക്ക് ആര്.എസ്.എസിനോട് മാപ്പ് അപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് . ഈ വിഷയത്തില്‍ പച്ചക്കള്ളം പറഞ്ഞവര്‍ക്കെതിരെ ആര്.എസ്.എസ് ഫയല്‍ ചെയ്ത പരാതികള്‍ ഇപ്പോള്‍ കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട് . ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഈ ഗാന്ധിവധം നടത്തിയത് ആര്.എസ്.എസാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സംഘടന നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് . ഇനിയും ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി തന്നെയാണ് ശരിയായ പോംവഴിയും . സത്യത്തില്‍ ഗാന്ധിജിയെ കൊല്ലാതെ കൊന്നത് ഇവിടുത്തെ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റ്കാരുമാണ് . ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത കമ്യൂണിസ്റ്റ് കാര്‍ അന്ന് ഗാന്ധിജിയെ അപഹസിച്ചതിന് കയ്യും കണക്കുമില്ല .’ അപ്രസക്തനായ നിന്ദകാ വായടയ്ക്കൂ ‘ എന്നാണ് അന്ന് കമ്യൂണിസ്റ്റുകള്‍ ഗാന്ധിജിയോട് പറഞ്ഞത് . കൗശലക്കാരനായ ബൂര്‍ഷ്വ എന്നും അവരന്ന് ഗാന്ധിജിയെ വിളിച്ചു . ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി റിക്രൂട്ട്മെന്റുകള്‍ നടത്തിയ കമ്യൂണിസ്റ്റുകള്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത് ജയിലില്‍ കിടന്ന പല നേതാക്കളേയും പുറത്തിറക്കിയിട്ടുണ്ട് . കമ്യൂണിസ്റ്റ്കാരുടെ പല പ്രസിദ്ധീകരണങ്ങളും ബ്രിട്ടീഷുകാരന്റെ കാശു വാങ്ങി തുടങ്ങിയതാണ് . അന്ധമായ സോവിയറ്റ് ദാസ്യത്തിന്റെ പേരില്‍ ഗാന്ധിജിയെ അപഹസിച്ച് , മാതൃരാജ്യത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകള്‍ അന്ന് നേതാജി സുഭാഷ് ബോസിനെ വിളിച്ചത് ജപ്പാന് കാരുടെ കാല് നക്കി എന്നാണ് . അങ്ങനെയുള്ള നിങ്ങളുടെ ഗാന്ധി സ്നേഹം ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ് പ്രിയ കമ്യൂണിസ്റ്റുകളെ … ഗാന്ധിജിയെന്ത് പറഞ്ഞോ അതിന്റെ നേര് വിപരീതം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് . അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഗാന്ധിസത്തെ അപമാനിച്ച കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയെ വെറും കുടുംബാധിപത്യത്തിന്റെ കീഴിലാക്കി . ഗാന്ധിജിയുടെ പേരെടുത്ത് വ്യാജഗാന്ധിമാരാണ് രാജ്യം വാണത് . ഗോഡ്സെ ഗാന്ധിയെ ഇല്ലാതാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതാക്കിയത് ഗാന്ധിസത്തെയാണ് . ഒരു ജനതയുടെ വാ മൂടിക്കെട്ടി , പത്രങ്ങളെപ്പോലും മിണ്ടാതാക്കി ഇന്ദിര കിരാത ഭരണമാടിയ അടിയന്തരാവസ്ഥക്കാലം കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ക്ക് ചിലപ്പോള്‍ ഓര്മ കാണില്ല . അതിലും വലിയൊരു അടിച്ചമര്‍ത്തല്‍ ഈ രാജ്യത്ത് ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല . പ്രിയപ്പെട്ട ഇടതു വലതു നേതാക്കളേ .. എന്ത് കള്ളത്തരവും പ്രചരിപ്പിച്ച് ജെ എന്‍ യുവിലെ രാജ്യദ്രോഹം മൂടി വയ്ക്കാമെന്ന് വിചാരിച്ചാലും സത്യം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു . ഭാരതത്തെ തകര്‍ക്കുമെന്ന് പ്രഖ്യാപിക്കുന്ന രാജ്യവിരുദ്ധ ശക്തികളെ അറിഞ്ഞോ അറിയാതെയോ പിന്തുണയ്ക്കുന്നവര്‍ക്ക് ഇന്ത്യന്‍ ജനത തക്കതായ മറുപടി നല്കുമെന്നതിന് യാതൊരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: