ചേര്‍ത്തല: വാരനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിഷുകൈനീട്ടത്തിന് വിഷവിമുക്ത പച്ചക്കറികള്‍ പദ്ധതി ആരംഭിക്കുന്നു. തണ്ണിര്‍ മുക്കം കൃഷിഭവന്റെ സഹകരണത്തോടെ ബാങ്കിന്റെ സമീപം ഉള്ള 98 സെന്റ് സ്ഥലത്ത് ഇതിന്റെ ഭാഗമായി പരിക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ ജൈവകൃഷി വന്‍വിജയം.
പരിക്ഷിച്ച് വിജയിച്ച കൃഷി രീതി ബാങ്കിന്റെ കീഴില്‍ ഉള്ള 376 സ്വാശ്രയ, കുടുംബശ്രീ യുണിറ്റുകളിലും നടപ്പിലാക്കും ഇതിനായി പലിശരഹിത വായ്പ, വിത്ത്, മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്കു വിഷുവിന് വിളവെടുക്കുവാന്‍ പറ്റുന്ന തരത്തില്‍ ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ബാങ്കിന് സമീപം ജീവനക്കാര്‍ നടത്തിയ കൃഷിനൂറ് മേനി വിളവ് ലഭിച്ചു. ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. ചീര, പയര്‍, വെണ്ട, പടവലം ,പീച്ചില്‍ , വഴുതന,പച്ചമുളക്, കൃഷി ചെയ്തത് ഇതിന്റെ വിജയമാണ് ബാങ്കിന്റ ഏരിയാ പരിധിയില്‍ എല്ലായിടത്തും കൃഷി തുടങ്ങാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. ഒരോ വാര്‍ഡിലും ജനപ്രതിനിധികള്‍ കൃഷിയോട് താല്‍പ്പര്യമുള്ള മുതിര്‍ന്ന പൗരന്മാര്, വിരമിച്ച ഉദ്യോഗസ്ഥര്‍, ഉള്‍പ്പെടുന്ന വാര്‍ഡുതല നിരീക്ഷണസമതി തിരഞ്ഞെടുത്ത് അവരുടെ മേല്‍നോട്ടത്തില്‍ കൃഷി ആരംഭിക്കും. മേടമാസത്തില്‍ വിളവെടുപ്പ് മഹോത്സവം സംഘടിപ്പിക്കും.
പച്ചക്കറികള്‍ വില്ക്കുവാന് ബാങ്കിന്റെ നേതൃത്വത്തില്‍ ആഴ്ച്ച ചന്ത വിപണന കേന്ദ്രം ആരംഭിക്കും. കഴിഞ്ഞ എട്ട് വര്‍ഷമായി ബാങ്ക് ജീവനക്കാര്‍ മട്ടുപ്പാവിലും സമീപമുള്ള സ്ഥലത്തും മികച്ച രീതിയില്‍ കൃഷി നടത്തി വരുന്നു. പച്ചക്കറികള്‍ ഇവിടെ വച്ച് തന്നെ നല്ല വിലക്ക് വില്‍ക്കുവാനും ഇവര്‍ക്ക് കഴിയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സെബാസ്റ്റ്യന്‍, ബാങ്ക് പ്രസിഡന്റ് എന്‍.കെ.ഹരിഹര പണിക്കര്‍, സെക്രട്ടറി സി.പി.രാജന്, കൃഷി ഓഫിസര്‍ പി.സമീറ ,അസിസ്റ്റന്റ് അനില എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: