എടപ്പാള്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ സിപിഎമ്മുകാര്‍ ബോംബേറിഞ്ഞു. ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ നടുവട്ടം കിഴെകടുത്തറക്കല്‍ നടരാജന്റെ വീടിനുനേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്.
രാത്രി രണ്ട് മണിയോടെ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ അപടകം ഒഴിവായി. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏതാനും ദിവസങ്ങളായി എടപ്പാളിലും പരിസര പ്രദേശങ്ങളിലും സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സിപിഎം, സിഐടിയു ആക്രമണത്തില്‍ പരിക്കേറ്റ് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: