ന്യൂദല്‍ഹി: വിവിഐപികളുടെ സുരക്ഷാ ചുമതലയുള്ള 600 നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോകളെ ഇനി ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിക്കുന്നു.
പത്താന്‍കോട്ട് വ്യമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണം നേരിടുന്നതില്‍ എന്‍എസ്ജി കമാന്‍ഡോകള്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് നടപടി. വിവിഐപികളുടെ സുരക്ഷാ ജോലി രണ്ടു യൂണിറ്റുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തും. ഭീകരരെ നേരിടുന്ന യുണിറ്റുകള്ക്കു മറ്റു ചുമതലകള്‍ നല്‍കില്ല. ഒരു സ്പെഷല്‍ റേഞ്ചേഴ്സ് ഗ്രൂപ്പില്‍(എസ്ആര്‍ജി) 300 കമാന്‍ഡോകളാണുള്ളത്. യൂണിറ്റില്‍ ആയിരം പേരും. ഭാവിയില്‍ എന്‍.എസ്.ജിയെ വിവിഐപികളുടെ സുരക്ഷാ ചുമതലയില്‍ പൂര്‍ണായും ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭീകരരെ നേരിടുക, ബന്ദികളെ മോചിപ്പിക്കുക, തട്ടിക്കൊണ്ടുപാകാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കുക തുടങ്ങിയ ജോലികളായിരിക്കും ഇനി എന്‍എസ്ജി കമാന്‍ഡോകള്‍ നിര്‍വഹിക്കുക. 1984ലാണ് എന്‍എസ്ജി രൂപീകരിച്ചത്. നിലവില്‍ രാജ്യത്തെ 15 പ്രമുഖര്‍ എന്‍എസ്ജിയുടെ സുരക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: