കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ സൂര്യതേജസ്സായി വിളങ്ങിയിരുന്ന മഹാകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാറും ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാളികളുടെ മനസ്സില്‍ എക്കാലവും അദ്ദേഹത്തിന്റെ സ്മരണകള്‍ നിറഞ്ഞു നില്ക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമഗ്രതയുടെ കവി: കെ. ജയകുമാര്‍
മലയാളത്തിന്റെ ഒരിക്കലും മരിക്കാത്ത സമഗ്രതയുടെ കവിയാണ് ഒഎന്‍വി. കുറുപ്പെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. ജയകുമാര്‍. കവിയുടെ ഭൗതികശരീരം മണ്മറഞ്ഞാലും അദ്ദേഹം നമുക്കുതന്ന വൈകാരികബോധം ഒരിക്കലും മറയില്ല. നിരവധി മൂല്യങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ആധുനിക ചരിത്രത്തോടൊപ്പം നടന്ന വ്യത്യസ്തനായ കവിയാണ് ഒ.എന്‍.വി. മലയാള ഭാഷയ്ക്കുവേണ്ടി മുന്നില്‍ നിന്ന് സമരത്തിന് നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ കൃതികള്‍ വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ലെന്നും ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: