ന്യൂദല്‍ഹി: പാക്കിസ്ഥാന് എട്ട് എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഭാരതം ശക്തമായി പ്രതിഷേധിച്ചു. ഭാരതത്തിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ്മയെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഭാരതത്തിന്റെ കടുത്ത എതിര്‍പ്പ് അറിയിച്ചത്. ആയുധങ്ങള്‍ നല്‍കുന്നത് ഭീകരതയ്ക്ക് എതിരെ പോരാടാന്‍ അവരെ സഹായിക്കും എന്ന വാദം ഭാരതം അംഗീകരിക്കുന്നില്ല.
ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഭാരതത്തിന് നിരാശയുണ്ട്. വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.രാത്രിയിലും പകലും എല്ലാ കാലാവസ്ഥയിലും പറന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള എഫ് 16 വിമാനങ്ങളാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്. ഒബാമ ഭരണകൂടത്തിന്റെ തീരുമാനം അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ഒരു മാസമായി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഒടുവില്‍ സെനറ്റിന്റെ എതിര്‍പ്പ് മറികടന്നാണ് ഭരണകൂടം വിമാനങ്ങള്‍ പാക്കിസ്ഥാന് നല്കാന് അവസാനം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: