എല്ലാം തികഞ്ഞ ഒരു മനുഷ്യന്-എന്താണ് നിങ്ങള്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്? കൈകളും, കാലുകളും, തലയും, ഹൃദയവും-അങ്ങനെ എല്ലാ അവയവങ്ങളുമുള്ള ഒരു മനുഷ്യന്. അതുപോലെത്തന്നെയാണ് സമൂഹവും. അതിന്റെ എല്ലാ ഭാഗങ്ങളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അത് പൂര്‍ണ്ണമാകുന്നത്. സമൂഹത്തില്‍ പലതരത്തിലുള്ള ആളുകളുണ്ട്. ചിലര്‍ ബുദ്ധിജീവികളായിരിക്കും. മറ്റു ചിലര്‍ തൊഴിലാളികളും. എന്നാല്‍ ആരും ആരുടെയും മുകളിലല്ല. എല്ലാവരും പരസ്പരം പൂരിപ്പിക്കുന്നവരാണ്. നിങ്ങള്‍ക്ക് തലയും, കാലും ഉണ്ട്.
എന്നാല്‍ അതിനര്‍ത്ഥം തലയാണ് വലുത് എന്നല്ല. നമ്മള് മുതിര്‍ന്നവരുടേയും, ഗുരുക്കന്മാരുടേയും കാലുകളിലാണ് സാഷ്ടാംഗം നമസ്കരിക്കുന്നത്. അല്ലാതെ അവരുടെ തലയില്‍ അല്ല. നമ്മള് “പാദപൂജയാണ്”ചെയ്യുന്നത്, അല്ലാതെ “ശിരോപൂജയല്ല”കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോള്‍ നമ്മള് തലക്കിട്ടടിക്കുകയാണ് ചെയ്യുന്നത്. ഓരോ ഭാഗത്തിനും അതിന്റേതായ പരിശുദ്ധതയുണ്ട്. അതുകൊണ്ട് തലയും, പാദങ്ങളും, തുല്യ പ്രാധാന്യമുള്ളതാണ്. ഈ സമൂഹത്തില്‍ ചിന്തിക്കുന്നവര്‍ മാത്രമുണ്ടാവുകയും അതു നടപ്പിലാക്കാന്‍ ആള്ക്കാര് ഇല്ലാതെ വരികയും ചെയ്താല്‍ എന്താണ് പ്രയോജനം.?
പുരാതനകാലത്ത് ജനങ്ങള്‍ തലയെ ബ്രാഹ്മണരായും, തോളുകളെ ക്ഷത്രിയന്മാരായും, തുടകളെ വൈശ്യന്മാരായും, പാദങ്ങളെ ശുദ്രന്മാരായും ആണ് ബന്ധപ്പെടുത്തിയിരുന്നത്. ഋഗ്വേദങ്ങളില്‍ ഇത് എഴുതിയ ഋഷിമാര്‍ക്ക് പാദങ്ങളെക്കുറിച്ച് ഒരുമോശമായ തോന്നലും ഉണ്ടായിട്ടില്ല. പക്ഷേ ഈയിടെയായി അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തോന്നും, കാലുകള്‍ അത്ര പ്രാധാന്യമുള്ളതല്ലെന്ന്, അങ്ങനെയുള്ള അവര്‍ക്ക് എങ്ങനെയാണ് കാലുകളെ ശൂദ്രന്മാരായി ബന്ധപ്പെടുത്താന്‍ സാധിക്കുന്നത്? ഇതായിരുന്നില്ല ശരിക്കമുള്ള ഉദ്ദേശ്യം. ദളിതരെക്കുറിച്ച് ഒരു പുസ്തകം നമ്മള്ഇറക്കിയിട്ടുണ്ട്.
പണ്ടുകാലത്തെ ഋഷിമാരില്‍ വളരെയധികം പേര് ശൂദ്രന്മാരായിരുന്നു. ഓരോ മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്. രാവണന് ബ്രാഹ്മണനായിട്ടാണ് ജനിച്ചത്. പലമുനിമാരും ശൂദ്രന്മാരായിരുന്നു. അതുകൊണ്ട് ഓരോ മതത്തിലും നല്ലവരും, ചീത്തയായവരും ഉണ്ട്.
ഇന്ന് ശൂദ്രന്മാര്‍ക്കു തോന്നുന്നത്, സമൂഹത്തില്‍ വളരെ താഴ്ന്ന സ്ഥാനമാണ് അവര്‍ക്കുള്ളത് എന്നാണ്. പക്ഷെ അത് ഒരു തെറ്റായ വ്യാഖ്യാനമാണ്. അത് ശരിയല്ല. പുരാതനകാലത്ത് പാദങ്ങള്‍ വളരെ പരിശുദ്ധമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് ശൂദ്രന്മാരും പരിശുദ്ധരല്ലേ? പക്ഷെ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് പലരും ജനങ്ങളെ ഒരു മതത്തില്‍ നിന്നും , വേറൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: