ആത്മാവിനെ, ഭൗതികമായ, അത്യന്താധുനികമായ സൂക്ഷ്മദര്‍ശിനിയിലൂടെ ഒന്നും കാണാന്‍ കഴിയില്ല. ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും നമുക്ക് പഠിക്കാനുള്ളത് വേദത്തിലെ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. പരമാത്മാവിനെപ്പറ്റി ”മഹതോ മഹീയാന്‍” എന്നാണ്, വലിയതില്വെച്ച് ഏറ്റവും വലുത് എന്നാണ്, വേദത്തില്‍ വിവരിക്കുന്നത്. ജീവാത്മാവ്, ”അണോരണീയാന്‍” അണുക്കളില്‍ വെച്ച് ഏറ്റവും ചെറിയ അണു” എന്നാണ് വേദപ്രഖ്യാപനം. അതുകൊണ്ട് നമ്മുടെ ചിന്തയിലും ജീവാത്മാവും പരമാത്മാവും വരികയേ ഇല്ല. ഇക്കാര്യം ഉള്‍ക്കൊണ്ട് നീ അനുശോചിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: