കാസര്‍കോട്: ഹിന്ദു ഐക്യവേദി മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും നടത്തി. ജില്ലാ സെക്രട്ടറി ഗണേഷ് പെര്‍ള ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ രവീശതന്ത്രി കുണ്ടാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി ജില്ലാ സമിതിയംഗം ഉഷാകുമാരി മജക്കാര്‍, താലൂക്ക് വൈസ് പ്രസിഡന്റ് വാമന ആചാരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ശബരിമലയിലേക്ക് മുദ്രധരിച്ച് നടന്നു പോയി ദര്‍ശനം നടത്തിയ ഭക്തന്മാരെ രവീശ തന്ത്രി കുണ്ടാര്‍ ആദരിച്ചു. ശബരിമലയിലേക്ക് നടന്നുപോകുന്ന ഭക്തന്മാരെ കുറിച്ച് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഭക്തന്മാരെ അവര്‍ക്കെന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അതിനുവേണ്ടുന്ന സഹായം ചെയ്തുകൊടുക്കാനാവശ്യമായ പദ്ധതി തയ്യറാക്കണമെന്നും രവീശതന്ത്രി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി പലപ്രാവശ്യമായി ആവശ്യപ്പെടുന്ന പൊതു ശ്മശാനം പഞ്ചായത്ത് അധികൃതര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദിയുടെ ആവശ്യപ്രകാരം ഒരു പൊതു ശ്മശാനം നിര്‍മ്മിക്കണമെന്ന് ഐക്യവേദി പ്രമേയം പാസാക്കി. യോഗത്തില്‍ ദാമോദരന്‍ അമ്മംകോട് സ്വാഗതവും, സുരേഷ്ബാബു കാനത്തൂര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കുഞ്ഞികൃഷ്ണന് അമ്മംകോട് (പഞ്ചായത്ത് പ്രസിഡന്റ്), നാരായണന് ആലുങ്കാല്‍, ഉദയന്‍ മഞ്ചക്കല്‍, രാജേഷ് അമ്മംകോട്, ശൈലജ, പവിത്രി (വൈസ് പ്രസിഡന്റ്), വിജയന് കോട്ടൂര്‍ (ജനറല്‍ സെക്രട്ടറി), സുധീഷ്, കമലാക്ഷന്‍, ആശ (സെക്രട്ടറി), ദാമോദരന്‍ (ട്രഷറര്‍) എന്നിവരെയും രക്ഷാധികാരികളായി മാധവന് നായര്‍, സോമശേഖര ബള്ളുള്ളായ, കെ.ഇ.പാണൂര്‍ ഉള്‍പ്പെടെ 25 അംഗം സമിതിയെ പ്രഖ്യാപിച്ചു. എന്നിവരെയും തെരഞ്ഞെടുത്തു.
നിര്‍ദ്ധനകുടുംബത്തിന് റാം ബോയ്സ് ബത്തേരിക്കലിന്റെ കൈത്താങ്ങ്
കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്തെ നിര്‍ദ്ധനകുടുംബത്തിന്റെ ഭവനത്തിന് മേല്‍ക്കൂര പണിയുന്നതിനാവശ്യമായ ധനസഹായം നല്കി ബത്തേരിക്കല്ലിലെ റാം ബോയ്സ് പ്രവര്‍ത്തകര്‍ മാതൃകയായി. ചടങ്ങില്‍ അരയി വാര്‍ഡ് കൗണ്‍സിലറും ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റുമായ സി.കെ.വത്സലനില്‍ നിന്നും ഗൃഹനാഥ ധനസഹായം ഏറ്റുവാങ്ങി. റാംബോയ്സ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ എം.ബലരാജ്, എച്ച്.ആര്.ശ്രീധരന് എന്നിവര്‍ സംബന്ധിച്ചു. പ്രജീഷ് ബത്തേരിക്കല്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: