ഒരു പഴയ കഥപറഞ്ഞു തുടങ്ങാം…
രണ്ടാം ലോകമഹായുദ്ധംകൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. കരയിലുംകടലിലുംആകാശത്തുമൊക്ക തീപാറുന്ന മഹായുദ്ധം.ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ ഒരുപടുകൂറ്റന്‍ ഓയില്‍ടാങ്കര്‍. ഏതാണ്ട്20 ലക്ഷം ഗ്യാലന് ക്രൂഡ്ഓയിലുംവഹിച്ചാണ്യാത്ര. പസഫിക്സമുദ്രത്തിലെ മൈക്രോനേഷ്യയില്‍പ്പെടുന്ന യാപ് ദ്വീപിനടുത്തെത്തിയപ്പോള്‍ ജപ്പാന് മുങ്ങിക്കപ്പലുകള്‍ മണത്തറിഞ്ഞു. ജാപ്പാനീസ് ചാവേര്‍ മുങ്ങിക്കപ്പലിന്റെ ടോര്‍പിഡോത്ത കപ്പലില്‍ തുളച്ചുകയറി. അന്ന് മിസ്സിസ്സിനേവ എന്ന ഓയില്‍ ടാങ്കര്‍ ഓര്‍മ്മയായി.
പക്ഷേ നീണ്ട അറുപതുവര്‍ഷംകഴിഞ്ഞപ്പോള്‍ മിസ്സിസ്സിനേവ വീണ്ടും വാര്‍ത്തയായി. 2001ല്‍ പസഫിക്സമുദ്രത്തില്‍ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ ആ കപ്പലിന്റെ പ്രേതംആടിയുലഞ്ഞു. തുരുമ്പെടുത്ത ഇരുമ്പ് ടാങ്കുകളില്‍ ദ്വാരം വീണു. നാട്ടുകാരെ ഭയപ്പെടുത്തിക്കൊണ്ട് ഓയില്‍ചോര്‍ച്ചയും തുടങ്ങി. പ്രതിദിനം 300 ഗാലന് എന്ന കണക്കിലുണ്ടായ ഓയില്‍ചോര്‍ച്ചയില്‍ കടലിലെ ജൈവമണ്ഡലമാകെ തകിടംമറിഞ്ഞു. മത്സ്യങ്ങള്‍ ചത്തുപൊങ്ങി. അതോടെ മൈക്രോനേഷ്യയിലെ മുഖ്യവരുമാനമായ മത്സ്യബന്ധനം നിലച്ചു.ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ നാടുവിട്ടു. രാജ്യത്ത് താത്കാലിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പലിന്റെ പഴയ ഉടമകളായ അമേരിക്ക രക്ഷാപ്രവര്‍ത്തനത്തിറങ്ങി.
ഒന്‍പത് നാവികസേനായൂണിറ്റുകളായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പ്രത്യേകതരം ജലരോധ ഹോഡുകള്‍ കൊണ്ട് കടലിന്നടിയിലെ കപ്പലില്‍ശേഷിച്ച ക്രൂഡ് ഓയില്‍ അവര്‍ ഊറ്റിയെടുത്തു, വിറ്റു. ശുദ്ധീകരണപദ്ധതിക്ക് ചെലവായതുക 55 ലക്ഷംഡോളര്‍!.
മിസ്സിസ്സിനേവപോലെ ആയിരക്കണക്കിനു കപ്പലുകളാണ് പസഫിക്സമുദ്രത്തിന്റെ അടിത്തട്ടില്‍കിടക്കുന്നത്. എല്ലാം രണ്ടാംലോകമഹായുദ്ധത്തിന്റെ തിരുശേഷിപ്പുകള്‍. യുദ്ധക്കപ്പലുകളും ഓയില്‍ ടാങ്കറുകളും മുങ്ങിക്കപ്പലുകളുമുണ്ട് അക്കൂട്ടത്തില്‍.
യുദ്ധവിമാനങ്ങളും പടക്കോപ്പുകളും മാരകമായ മൈനുകളുംബോംബുകളും ആവശ്യത്തിന്. സമുദ്രത്തിലെ ഇളം ചൂടില്‍ രാസവിഘടനം സംഭവിക്കുമ്പോള്‍ അവ അപകടകാരികളായിമാറുന്നു. ടാങ്കറില്‍നിന്ന് ക്രൂഡോയില്‍ പടക്കോപ്പില്‍നിന്ന് രാസവിഷങ്ങള്‍. കടല്‍ജീവികള്‍ പാലായനം ചെയ്യേണ്ട അവസ്ഥ. അതിനുകഴിയാത്തവ പിടഞ്ഞുമരിക്കുന്നു. ഇവ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാവട്ടെ പസഫിക്കിലെ ചെറുരാജ്യങ്ങളെയും. മൈക്രോനേഷ്യ എന്ന കൊച്ചുദ്വീപുരാജ്യത്തിനുചുറ്റും കിടക്കുന്നത് 60 കപ്പല്‍ പ്രേതങ്ങള്‍.
ചുങ്ക് കോറല്‍ലഗൂണ്‍ മൈക്രോനേഷ്യയുടെ വരദാനമാണ്. സുരക്ഷിതമായ പവിഴദ്വീപുകള്‍. നല്ലടൂറിസ്റ്റ്കേന്ദ്രം. പക്ഷേ, ഈ സുരക്ഷിതത്വമാണ്രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനെ അവിടേക്കാകര്‍ഷിച്ചത്. കപ്പലുകള്‍ക്ക് നങ്കൂരമിടാനും വിമാനമിറക്കാനും പറ്റിയസ്ഥലമാണെന്നവര്‍ കണ്ടെത്തി. സഖ്യകക്ഷികള്‍ ആതാവളം കണ്ടെത്താന്‍ വൈകിയില്ല. പിന്നെ സ്റ്റോണ്‍ ഓപ്പറേഷനില്‍ പസഫിക്കില്‍ മുങ്ങിത്താണ കപ്പലുകളും ഗണ്‍ബോട്ടുകളും വിമാനങ്ങളുമൊക്കെ.അരനൂറ്റാണ്ട്കഴിഞ്ഞപ്പോള്‍ മൈക്രോനേഷ്യയിലെ ടൂറിസ്റ്റുകള്‍ക്ക് അതും ദൃശ്യവിരുന്നായി.
കടലിനടിയില്‍ വിശ്രമിക്കുന്ന കപ്പല്‍പ്രേതങ്ങളെ സ്കൂബാഡൈവ്ചെയ്ത് ദര്‍ശിക്കാം. തൊട്ട് തലോടിചരിത്രത്തിലേക്കൂളിയിടാം. പക്ഷേ കപ്പല്‍ പ്രേതങ്ങള്‍ക്ക് ജീവന് വച്ചതോടെ ടൂറിസ്റ്റുകള്‍ നീന്തിയകന്നു. മത്സ്യത്തില്‍ രാസവസ്തുക്കള്‍ കലര്‍ന്നതോടെ മത്സ്യബന്ധന വ്യവസായവും തകര്‍ന്നു. കടലിനടിയിലെ പൊട്ടിത്തെറി ഭയന്നാണ് പലാവു റിപ്പബ്ലിക്, സോളമന്‍ദ്വീപ്, പപ്പുവന്യൂഗിനി തുടങ്ങിയ നാട്ടുകാര്‍ജീവിക്കുന്നത്. പക്ഷേ മുങ്ങിയ കപ്പലുകളുടെ ഉടമകളായ രാജ്യങ്ങള്‍ക്ക് തെല്ലും കൂസലില്ല. തകര്‍ന്ന കപ്പലുകളുടെ അവകാശം വിട്ടുകൊടുക്കാനും അവര്‍ തയ്യാറല്ല.അവയെ തങ്ങളുടെ തിരുശേഷിപ്പുകളായാണവര്‍ കാണുന്നത്. അവയെമാറ്റിയാല്‍ കൂടുതല്‍ ആപത്തുണ്ടാകുമെന്നാണവരുടെ മുന്നറിയിപ്പ്. മുങ്ങിയത് മുങ്ങി. ഇനി അന്നാട്ടുകാര്‍സഹിക്കുക.
നാഷണല്‍ ജിയോഗ്രഫിക്സൊസൈറ്റിയുടെ കണക്കനുസരിച്ച് ചുരുങ്ങിയത് 50 കപ്പലുകളെങ്കിലും മൈക്രോനേഷ്യയുടെ തീരത്ത്മുങ്ങിത്താഴ്ന്നിട്ടുണ്ട്. അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് നല്കുന്ന കണക്കുപ്രകാരംഅതില്‍ 36 എണ്ണം ഗൗരവകരമായ അപകടങ്ങള്‍. പക്ഷേ തകര്‍ന്നടിഞ്ഞ കപ്പലുകളുടെസ്ഥാനം രേഖപ്പെടുത്തുന്നതില്‍കാര്യമായ ശ്രമം നടത്തിയത് അമേരിക്കന്‍ പരിസ്ഥിതിശാസ്ത്രജ്ഞനായ മൈക്കള്‍ബാരറ്റ്. നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയുടെ കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ പിന്‍ബലത്തോടെ 2003ല്‍ അദ്ദേഹം നടത്തിയഗവേഷണം 31 കപ്പലുകള്‍ തകര്‍ന്നടിഞ്ഞ സ്ഥലങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി.
അവിടെയെല്ലാം60 വര്‍ഷത്തിനുശേഷവും എണ്ണപ്പാടങ്ങള്‍ പരന്നുകിടക്കുകയാണത്രെ. ചില കപ്പലുകള്‍ മുങ്ങിക്കിടക്കുന്നത് അപൂര്‍വ്വ ജൈവമേഖലകളിലാണെന്നും’എര്‍ത്ത്വാച്ച്’ എന്ന പരിസ്ഥിതിസംഘടന റിപ്പോര്‍ട്ടുചെയ്യുന്നു. അന്ന് അമേരിക്ക ബോംബിട്ടു തകര്‍ത്ത ജപ്പാന്റെ ‘ഹോയോമാരോ’ എന്ന എണ്ണ ടാങ്കര്‍ കിടക്കുന്നത് അത്യപൂര്‍വ്വമായ 200 ഇനം മത്സ്യങ്ങളുടെയും കടലാമകളുടെയും വാസകേന്ദ്രത്തില്‍. കടലില്‍മുങ്ങിയപ്പോള്‍ കപ്പലിലുണ്ടായിരുന്നത് ഇരുപതിനായിരം ഗ്യാലന് ക്രൂഡ്ഓയില്‍. അതിലും എണ്ണചോരല്‍തുടങ്ങിക്കഴിഞ്ഞുവത്രേ. ഒരു ഡിന്നര്‍ പ്ലേറ്റിന്റെ വലിപ്പത്തിലുള്ള കുമിളകളാണ്
അനുനിമിഷംഹോയോമാരോയില്‍നിന്നുയര്‍ന്നുവരുന്നതെന്ന് ആസ്ത്രേലിയ മറൈന്‍ ആര്‍ക്കിയോളജിസ്റ്റ് ബില്‍ജെഫ്രി റിപ്പോര്‍ട്ടുചെയ്യുന്നു.
ദക്ഷിണ പസഫിക്കിന്റെയും അറ്റ്ലാന്റിക്കിലേയും പലഭാഗത്തുംഇത്തരം കപ്പലുകള്‍ സമുദ്രനിദ്രപൂണ്ടുകിടക്കുന്നുണ്ട്. അവയിലൊക്കെകൂടി ശതകോടി ഗ്യാലന് ക്രൂഡ്ഓയിലും. ആയിരക്കണക്കിനു ടണ്‍ രാസവസ്തുക്കളും.ആയുധക്കോപ്പുകള്‍ അതിനുപുറമെ. ഒരുകണക്കനുസരിച്ച്രണ്ടാം ലോകയുദ്ധക്കാലത്ത് ആകെ 7500 കപ്പലുകളാണത്രേ മുങ്ങിയത്. അതില്‍ 860 എണ്ണടാങ്കറുകളും വരും. പക്ഷേ പലേടത്തായിചിതറിക്കിടക്കുകയാണ് ഇവ. ഒപ്പം അവയിലെ ചരക്കുകളും. ഈ അപകടവസ്തുക്കള്‍ അവ ലോകമെങ്ങും വിഷവും വിപത്തും പരത്തിക്കൊണ്ടിരിക്കുന്നു, ആയിരങ്ങള്‍ക്ക് അത്യാപത്ത് സമ്മാനിച്ചുകൊണ്ട്; യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍തലമുറകള്‍ കഴിഞ്ഞാലും അവസാനിക്കില്ലാ എന്ന സന്ദേശവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: