Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇനി പൂഴിക്കടകന്‍ തന്നെയാവാം…..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:43 pm IST
inVicharam

രാഷ്‌ട്രീയത്തില്‍ കളികള്‍ പലതുണ്ട്. അത് വിപ്ലവ പാര്‍ട്ടിയിലാകുമ്പോള്‍ ഒത്തിരി മൂര്‍ച്ച കൂടും. പിണറായിക്കാരനും ജയരാജ സഖാക്കളും പാര്‍ട്ടി അടവ് മറ്റൊരു കളിയാക്കിയാണ് ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി കസേര മനസ്സില്‍ താലോലിച്ചും മുഖ്യമന്ത്രി കുപ്പായം പെട്ടിയില്‍ ഇസ്തിരിയിട്ട്് മടക്കി വെച്ചും പിണറായിക്കാരന്‍ ഏറെക്കാലമായി വെയിലും മഞ്ഞും മഴയും കൊള്ളാന്‍ തുടങ്ങീട്ട്. മൂന്ന് മാസത്തിനുള്ളില്‍ മുഖ്യമന്ത്രി കുപ്പായം പെട്ടിതുറന്നെടുക്കാനുള്ള സുവര്‍ണ്ണാവസരം കൈവരികയാണ്. പക്ഷെ അച്ചുമാമന് കൗശലം കാക്കയുടെതാണെന്ന് നല്ലത് പോലെ വടക്കന്‍ സഖാക്കള്‍ക്കറിയാം.

കൊള്ളേണ്ടത് കൊള്ളിച്ച് ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ അച്ചുമാമന്‍ അഭിനയിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ തവണ നാലാംകിട സഖാക്കളെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചാണ് അച്ചുമാമന്‍ മലമ്പുഴയില്‍ മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്തിയത്. മത്സരത്തില്‍ ജയിച്ച് നേരെ മുഖ്യമന്ത്രിക്കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.

ഉമ്മന്റെയും സംഘത്തിന്റെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏക ഭരണനേട്ടം ബാര്‍-സോളാര്‍-ബിജു-സരിതാ സചിത്ര കഥയാണ്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കേണ്ട പണി മാത്രമേ വേണ്ടതുള്ളൂവെന്ന അരുളപ്പാടാണ് ഇടതര്‍ക്ക് മുഴുവന്‍ കിട്ടിയിരിക്കുന്നത്. പക്ഷെ ഇടതര്‍ക്ക് ഭരണമെങ്ങാനും കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനം പിണറായിക്കാരന് വേണമെന്നുള്ളത് നിഷ്‌ക്കാമികളായ കണ്ണൂര്‍ സഖാക്കളുടെ കട്ടായമാണ്. വയസ്സിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അച്ചുമാമനെ പൊളിറ്റ് ബ്യൂറോയ്‌ക്കും കേന്ദ്ര കമ്മിറ്റിക്കും പുറത്തുനിര്‍ത്താന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രി കുപ്പായമൊന്ന് അച്ചുമാമനും ഇസ്തിരിയിട്ട് വെച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

ഇടതന്മാരായ ചില ശകുനംമുടക്കി ഘടകകക്ഷികള്‍ മുഖ്യമന്ത്രി കുപ്പായം അച്ചുമാമന്‍ തന്നെ ഇടണമെന്ന് ഇതിനകം അവിടെയുമിവിടെയും പറഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ പിണറായിക്കാരനോ ജയരാജസഖാക്കള്‍ക്കോ നേരമിരുട്ടുന്നത് വരെ ചിന്തിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാര്‍ തീരുമാനിക്കുമെന്നൊരു കാച്ച് കാച്ചിയെങ്കിലും അതുകൊണ്ട് വലിയ കാര്യമില്ലെന്നാണ് ഇപ്പോഴത്തെ ഞെട്ടല്‍.

അച്ചുമാമനും വേണമെങ്കില്‍ മത്സരിച്ചോട്ടെ, ഇടത് ഐക്യം ബലമുള്ളതാണെന്ന് പൊതുജന കഴുതകള്‍ ഇതുവഴി കരുതുകയും ചെയ്യുമെന്നാണ് കണ്ണൂര്‍ സഖാക്കള്‍ കൂട്ടായി നടത്തിയ രാശിവെപ്പില്‍ തെളിഞ്ഞത്.

പക്ഷെ പൊളിറ്റ് ബ്യൂറോയിലെ ജനറല്‍ സെക്രട്ടറിക്ക് മലയാളത്തിലെഴുതി ഒരു വാറോല പോയെന്ന വാര്‍ത്തയാണ് ഒടുവില്‍ വന്നിരിക്കുന്നത്. താന്‍ വാറോല അയച്ചിട്ടില്ലെന്ന് വാര്‍ത്തവന്ന് പിറ്റേന്ന് അച്ചുമാമന്‍ തറപ്പിച്ചങ്ങ് പറഞ്ഞത് നേരാണെങ്കിലും അദ്ദേഹം ഛര്‍ദ്ദിച്ചത് മുഴുവനും വിഴുങ്ങാന്‍ പിണറായിക്കാരനും ജയരാജ സഖാക്കളും അത്രയ്‌ക്ക് മണ്ടന്മാരുമല്ല. പിണറായിക്കാരനുണ്ടെങ്കില്‍ നിയമസഭയില്‍ മത്സരിക്കാന്‍ താനില്ലന്നാണ് മലയാളത്തിലെഴുതിയ വാറോലയില്‍ കുറിച്ചിരിക്കുന്നത്. വയസ്സിന്റെ കുരുക്കില്‍ അച്ചുമാമന്‍ വീഴില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുമ്പോള്‍ അഴിയാകുരുക്കാണ് പിണറായിക്കാരനില്‍ പതിച്ചിരിക്കുന്നത്.

അച്ചുമാമനെ കളത്തിനുപുറത്ത് നിര്‍ത്തി കളിക്കുന്നതില്‍ ശുഭാപ്തി വിശ്വാസം കണ്ണൂര്‍ സഖാക്കള്‍ക്കുമില്ല. കയ്യെത്തും ദൂരത്തിലുള്ള മുഖ്യമന്ത്രി കസേര നഷ്ടമായാല്‍ അത് ശിഷ്ടജീവിതം തന്നെ ഇല്ലാതാക്കിയേക്കും…. സമാധാനം ഒന്നുമാത്രമേയുള്ളൂ. തോറ്റുകൊടുത്ത ചരിത്രം പിണറായിക്കാരനോ പ്രത്യേകിച്ച് ജയരാജ സഖാക്കള്‍ക്കോ അറിയില്ല. കോടിയേരിയെ ഒതുക്കിയ നിലയ്‌ക്ക് അച്ചുമാമനെതിരെ പൂഴിക്കടകന്‍ തന്നെ ആവാം…….

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.