കൊച്ചി: എമിറേറ്റ്സ് എയര്‍ലൈസിന്റെ തിരുവനന്തപുരം – ദുബായ് സര്‍വീസ് 10 വര്‍ഷം പിന്നിട്ടു. 20 ലക്ഷത്തിലേറെ പേര് തിരുവനന്തപുരത്തിനും ദുബൈക്കുമിടയില്‍ യാത്ര ചെയ്തു; 105,000 ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തു.
ദക്ഷിണേന്ത്യ എമിറേറ്റ്സിന്റെ സുപ്രധാന വിപണിയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വൈസ് പ്രസിഡന്റ് (ഇന്ത്യ, നേപ്പാള്‍) ഇസ്സാ സുലൈമാന്‍ അഹമ്മദ് പറഞ്ഞു. തുടക്കം മുതല്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്; ഓണം, വിഷു തുടങ്ങിയ ഉല്‍സവകാലങ്ങളില്‍ എമിറേറ്റ്സിന്റെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്താറുണ്ട്.
30 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച എമിറേറ്റ്സ് രാജ്യത്തെ 10 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 12500 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനു പുറമെ 170 കോടി ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് നേടിത്തരികയും ചെയ്യുന്നതായി അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: