കൊച്ചി: ഐബോള്‍ ഫ്രന്റ് എല്‍ഇഡി ഫഌഷ് സഹിതമുള്ള ടാബ്ലറ്റ് ഐബോള്‍ സ്ലൈഡ് ഗോര്‍ജിയോ കേരള വിപണിയില്‍. 4ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റിന് വില 7725 രൂപ. ഏഴിഞ്ച് വലിപ്പമുള്ള എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, ഇന്റല്‍ ക്വാഡ് കോര്‍ 1.0 ജിഗാഹെട്സ് പ്രോസസറും ഒരു ജിബി റാമും 8 ജിബി ബില്‍റ്റ് ഇന്‍ മെമ്മറിയുമാണ് ടാബ്ലറ്റിനുള്ളത്. എല്‍ഇഡി ഫഌഷ് സഹിതമുള്ള എന്‍ഹാന്‍സ്ഡ് 8 എംപി ഓട്ടോഫോക്കസ് റിയര്‍ കാമറ, എന്‍ഹാന്‍സ്ഡ് 5 എംപി ഫ്രന്റ് കാമറയ്ക്കൊപ്പവും എല്‍ഇഡി ഫഌഷ് എന്നിവയാണ് പ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: