കൊച്ചി: വിവിധ ബാങ്കുകളിലെ ഓഫീസര്‍മാര്‍ ഫെബ്രുവരി 29 നു ദേശവ്യാപകമായി പണിമുടക്കും. ധനലക്ഷ്മി ബാങ്കില്‍ നിന്നു പിരിച്ചുവിട്ട പി വി മോഹനന് എന്നയാളെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 27 നാലാം ശനിയാഴ്ചയും 28 ഞായറും അവധിയും 29 നു സമരവുമായാല് ഈ മാസാവസാനം തുടര്‍ച്ചയായി ബാങ്കുകളുടെ പ്രവര്‍ത്തനം ഇല്ലാതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: