കൊച്ചി: മൊബൈല്‍ ഹാന്‍ഡ്സെറ്റിനൊപ്പം പായ്ക്ക് ചെയ്യുന്ന അഡാപ്റ്ററിനും ചാര്‍ജറിനും ഏര്‍പ്പെടുത്തിയിരുന്ന 12.5 ശതമാനം മൂല്യവര്‍ധിത നികുതി കേരള സര്‍ക്കാര്‍ പിന്‍വലിച്ചു. പഞ്ചാബ് സര്‍ക്കാരും നോകിയയും തമ്മിലുള്ള കേസില്‍, അഡാപ്റ്ററും ചാര്‍ജറും മൊബൈല്‍ ഫോണിന്റെ ഭാഗമല്ലെന്നും ആക്സസറി മാത്രമാണെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവയ്ക്ക് രണ്ടിനും മൂല്യവര്‍ധന നികുതി ഏര്‍പ്പെടുത്തേണ്ടി വന്നതും ആശയക്കുഴപ്പത്തിന് ഇടയായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: