വീടുകളില്‍ നിങ്ങള്‍ ഒരു ബോക്സ് വെക്കുക, അതില്‍ പണവുമുണ്ടായിരിക്കണം. കുട്ടികള്‍ക്ക് ഒരിക്കലും പോക്കറ്റ്മണി കൊടുത്തു ശീലിപ്പിക്കരുത്. അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ബോക്സില്‍ നിന്നും പണം എടുക്കാം. ആവശ്യം കഴിഞ്ഞ ശേഷം പണം അതില്‍തന്നെ സൂക്ഷിക്കണം.
കുട്ടികളില്‍ എന്റെ പണം, എന്റെ പണം എന്നുള്ള ഭാവംവളരാന് ഇടവരരുത്. നമ്മള്‍തന്നെയാണ് അവരില്‍ ഈ ഭാവം വളര്‍ത്തുന്നത്. പിന്നീട് നമ്മള്‍തന്നെ ഇതിനെച്ചൊല്ലി വിഷമിക്കുന്നു. അവര്‍ വളര്‍ന്നു വലുതാവുമ്പോള്‍ ഈ ഭാവം മനസ്സിലുണ്ടായിരിക്കും. മാത്രമല്ല, എന്റെ പണം, എന്ന് ആദ്യമായി പറയുന്നത് നിങ്ങളോടു തന്നെയായിരിക്കും.
അവരെ ദാനശീലരാക്കുക, അവര്‍ക്ക് ജ്ഞാനം നല്‍കുക, ജ്ഞാനത്തിലൂടെ അവര്‍ക്ക് ലോകത്തില്‍ ദുഖങ്ങളെ നേരിടാന്‍ കഴിയും. ആദ്യമായി ദാനശീലം, രണ്ടാമതായി സ്നേഹം, മൂന്നാമതായി ഏതു സാഹചര്യത്തിലും പുഞ്ചിരിക്കാനുള്ള കഴിവ് ഇവയെല്ലാം അവരില്‍ നല്ലപോലെ വളര്‍ത്തിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: