Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിന്റെ വലുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 08:05 pm IST
inSamskriti

ജഗദീശ്വരന്‍ എന്നത് അനുഭവമാണ്. നിസ്വാര്‍ഥ സ്‌നേഹത്തിലും കരുണയിലൂടെയുമാണ് പരമാത്മാവ് നമ്മളില്‍ കുടികൊള്ളുന്നത്. വിശ്വാസം എന്നത് ദേവീദേവന്മാരില്‍ മാത്രമുള്ള വിശ്വാസമല്ല. മറിച്ച് ഉള്ളിലെ ഉന്നതങ്ങളായ മൂല്യങ്ങള്‍ക്കുവേണ്ടി സ്വയം ബലി കൊടുക്കാന്‍ കൂടി തയ്യാറാകുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. സ്‌നേഹം, കരുണ, ദയ, ക്ഷമ എന്നിവയാണ് ആ മൂല്യങ്ങള്‍.

മയൂരധ്വജ രാജാവിന്റെ കഥ ഇതിന് ഉദാഹരണമാണ്. അദ്ദേഹം വലിയ ശ്രീകൃഷ്ണഭക്തനായിരുന്നു. മഹാഭാരതയുദ്ധം കഴിഞ്ഞ് യുധിഷ്ഠിരന്‍ രാജാവായി. അതിനുശേഷം അശ്വമേധം നടത്തുവാന്‍ തീരുമാനിച്ച് കുതിരയെ അഴിച്ചുവിട്ടു. പാണ്ഡവന്മാരുടെ ബലം അറിയാമായിരുന്ന മറ്റ് രാജാക്കന്മാരാരും കുതിരയെ പിടിച്ചുകെട്ടിയില്ല. വേദപണ്ഡിതനായിരുന്ന മയൂരധ്വജ രാജാവിന്റെ നാട്ടിലെത്തിയപ്പോള്‍ അദ്ദേഹം അശ്വത്തെ പിടിച്ചുകെട്ടി. പണ്ഡിതനും ജ്ഞാനിയും പ്രജാതത്പരനുമായിരുന്നു അദ്ദേഹം. യുദ്ധംചെയ്ത് മയൂരധ്വജരാജാവിനെ പരാജയപ്പെടുത്താന്‍ അര്‍ജുനന്‍ തീരുമാനിച്ചു. എന്നാല്‍ ശ്രീകൃഷ്ണപരമാത്മാവിന്റെ നിര്‍ദേശപ്രകാരം അര്‍ജുനനും ശ്രീകൃഷ്ണനും വേഷംമാറി മയൂരധ്വജരാജാവിന്റെ രാജധാനിയിലെത്തി.

ബ്രാഹ്മണരുടെ വേഷം ധരിച്ചെത്തിയ അവരെ രാജാവ് സ്വീകരിച്ചിരുത്തി. ശ്രീകൃഷ്ണഭഗവാന്‍ രാജാവിനോട് പറഞ്ഞു: ഞങ്ങള്‍ക്ക് ഒരു സങ്കടം ബോധിപ്പിക്കാനുണ്ട്. അങ്ങയുടെ രാജ്യത്തിന്റെ അതിര്‍ത്തിയിലെ കൊടുംകാട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ എന്റെ കൂട്ടുകാരന്റെ പുത്രനെ ഒരു കടുവ കടിച്ചുകൊണ്ടോടി. പിന്നാലെ ചെന്നപ്പോള്‍ കുട്ടിയുടെ പകുതി ശരീരം കടുവയുടെ ഉള്ളിലായിരുന്നു. കുട്ടിയെ രക്ഷിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിച്ചു. ‘പക്ഷേ…’, ശ്രീകൃഷ്ണന്‍ കഥ മുഴുമിച്ചില്ല…..

‘എന്തായാലും ബാക്കി പറയൂ. സങ്കടനിവൃത്തി ഞാന്‍ വരുത്തും’ രാജാവ് പറഞ്ഞു. ശ്രീകൃഷ്ണഭഗവാന്‍ തുടര്‍ന്നു: ‘തന്റെ വായിലുള്ള കുട്ടിയുടെ പകുതികൂടി തിരിച്ചുതരാം. പക്ഷേ, ജീവനോടെ കുട്ടിയെ തരണമെന്നുണ്ടെങ്കില്‍ മയൂരധ്വജരാജാവിന്റെ പകുതി ശരീരം എനിക്ക് ലഭിക്കണം എന്നാണ്ആ ഹിംസ്രമൃഗം പറഞ്ഞത്.’

ഉടന്‍ തന്നെ രാജാവ് ഒരുമടിയും കൂടാതെ തന്റെ ശരീരത്തിന്റെ പകുതി മുറിച്ച് കടുവയ്‌ക്ക് നല്‍കാന്‍ ആജ്ഞാപിച്ചു. വലിയവാള്‍ കൊണ്ടുവന്ന് രാജാവിനെ രണ്ടായി മുറിക്കാന്‍ തുടങ്ങുമ്പോള്‍ രാജാവിന്റെ ഇടത്തെകണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നത് ഭഗവാന്‍ കണ്ടു. ‘വേണ്ട, വേദനയോടും വിഷമത്തോടും കൂടി രാജാവ് പകുതി ശരീരം ദാനം ചെയ്യരുത്’ഭഗവാന്‍ പറഞ്ഞു.

ഉടന്‍ രാജാവിന്റെ മറുപടി വന്നു: ‘ഇടത്തെ കണ്ണില്‍ നിന്ന് കണ്ണീര്‍ വന്നത് വേദനകൊണ്ടല്ല. ഉത്തമമായ ഒരു കാരണത്തിനാണ് വലതുഭാഗം ഉപയോഗപ്പെടുത്തുന്നത്. ഒരുകുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. പക്ഷേ, ഇടത്തെഭാഗംകൊണ്ട് ഒരു സത്കൃത്യവും നടത്താന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്താണ് ഇടതുപകുതി വിഷമിച്ചത്’. രാജാവിന്റെ ഈ വാക്കുകള്‍ അര്‍ജുനന്റെ കണ്ണ് തുറപ്പിച്ചു.

ഭഗവാന്‍ കൃഷ്ണന്‍ തന്റെ ബ്രാഹ്മണവേഷം വെടിഞ്ഞ് രാജാവിനെ അനുഗ്രഹിച്ചു. അര്‍ജുനന്റെ യുദ്ധസാമര്‍ഥ്യത്തെക്കാള്‍ ഭഗവാന് സന്തോഷം നല്‍കിയത് സ്വയം സമര്‍പ്പിക്കാനുള്ള രാജാവിന്റെ ആത്മാര്‍ഥതയാണ്. മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള മനസ്സാണ് ഉണ്ടാവേണ്ടത്. പരമാത്മാവിനെ അറിയുന്നവരില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ സ്‌നേഹവും കരുണയും ക്ഷമയും ദയയുമാണ്.

വിശ്വാസവും ആധ്യാത്മികതയും ലഘുവായ കാര്യങ്ങളല്ല. ഉന്നതമായ ആധ്യാത്മിക മൂല്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ മക്കള്‍ പകര്‍ത്തുമ്പോഴാണ് നിങ്ങള്‍ ഉത്തമരായ മനുഷ്യരാവുന്നത്. അവര്‍ക്ക് പരമാത്മാവില്‍ ഉറച്ചവിശ്വാസവും ഉണ്ടാവും. അത്തരം ആളുകള്‍ സമൂഹത്തില്‍ നന്മ വളര്‍ത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.