തുറവൂര്‍: തീരദേശ മേഖലയിലെ പള്ളിത്തോട്, പടിഞ്ഞാറെ മനക്കോടം, ഇല്ലിക്കല്‍ പ്രദേശങ്ങള്‍ കഞ്ചാവു മയക്കുമരുന്നു മാഫിയയുടെ പിടിയില്‍. രാപകല്‍ വ്യത്യാസമില്ലതെ ഇവിടെ മയക്കുമരുന്ന് സംഘങ്ങള്‍ വിഹരിക്കുന്നത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്. ആളൊഴിഞ്ഞ വീടുകളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ വിളയാട്ടം.
ഇടുക്കിയില്‍ നിന്നും മറ്റ് കിഴക്കന്‍ മേഖലകളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെല്ലാനം, എഴുപുന്ന, പശ്ചിമ കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇവിടെ പ്രധാനമായും വിതരണം ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാസങ്ങള്‍ മുമ്പ് ഈ പ്രദേശത്തെ കഞ്ചാവു വില്‍പ്പനക്കാരെ എക്‌സൈസ് സംഘം പിടികൂടിയെങ്കിലും ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
പോലീസിന് വേഗത്തില്‍ എത്തിച്ചരാന്‍ കഴിയാത്ത പ്രദേശമായതിനാലാണ് കഞ്ചാവു മയക്കുമരുന്നു സംഘങ്ങള്‍ ഇവിടം താവളമാക്കുന്നത്. കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച യുവാക്കള്‍ പുതുതലമുറ ബൈക്കുകളിലുംമറ്റും തീരദേശപാതയിലുംഇടറോഡുകളിലും പായുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്.
മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ഭീഷണിപ്പെടുത്തുകയും വീടുകയറി ആക്രമിക്കുകയും ചെയുന്നതും നിത്യ സംഭവങ്ങളാണ്. പോലീസ് എക്‌സൈസ് അധികൃതര്‍ പരിശോധന ശക്തമാക്കി കഞ്ചാവു മയക്കുമരുന്നു സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാ
















