Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വഞ്ചിക്കപ്പെടുന്ന ദളിതർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 09:46 pm IST
in Vicharam

ഏതാനും സംഭവങ്ങളിൽനിന്ന് തുടങ്ങാം. ദളിതരെന്ന് അവകാശപ്പെട്ട കുറെ ചെറുപ്പക്കാർ 2015 ലെ ഓണക്കാലത്ത് നാടുനീളെ നടന്ന് പിരിവ് നടത്തുന്നു. ഈ ലേഖകന്റെ മുന്നിലും അവർ കൈനീട്ടിയപ്പോൾ ഞാൻ ചോദിച്ചു: ”എന്താണ് സംഗതി?”

”ദളിത് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് ആഗസ്റ്റ് 28ന് നടത്തുന്ന സ്ത്രീധനരഹിത സമൂഹവിവാഹത്തിന്റെ സംഭാവനയ്‌ക്കായി വന്നതാണ്.”

അവർ നീട്ടിയ, അയ്യങ്കാളിയുടെ ചിത്രം പതിച്ച നോട്ടീസ് വാങ്ങി പരിശോധിച്ചു. തത്തുഅണ്ണൻ, സെലീന പ്രക്കാനം എന്നീ രണ്ട് ക്രൈസ്തവർ ചെയർമാനും സെക്രട്ടറിയുമായ ഡിഎച്ച്ആർഎം എന്ന ഡ്യൂപ്ലിക്കേറ്റ് ദളിത് സംഘടന തിരുവനന്തപുരം തോന്നയ്‌ക്കൽ സഫാ ഓഡിറ്റോറിയത്തിൽ നടത്തുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടകൻ പി.സി.ജോർജ്! മറ്റു സംഘാടകപ്രമുഖർ മാധ്യമം പത്രത്തിന്റെ കൊല്ലം ബ്യൂറോ ചീഫ് എം.ജെ.ബാബു, മീഡിയ വൺ മുസ്ലിം ചാനലിന്റെ മാനേജിങ് എഡിറ്റർ സി.ദാവൂദ്, തീവ്രമുസ്ലിം പത്രമായ തേജസ്സിന്റെ ഡെപ്യൂട്ടി എഡിറ്റർ പി.എ.എം.ഹാരീസ്, ഒരു മോഹൻ ജോഷ്വ, ഒരു മാത്യു ഇടശ്ശേരി തുടങ്ങിയവരും. പരിപാടിക്ക് കൊഴുപ്പേകാൻ ഗോത്രകലകളുമുണ്ട്.

2015 ഫെബ്രുവരി 17 ന് മുസ്ലിം ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അവരുടെ സ്ഥാപനദിനം പോപ്പുലർ ഫ്രണ്ട് ഡേ എന്ന പേരിൽ കേരളത്തിലുടനീളം ആഘോഷിച്ചു. ഈ ഹിന്ദുവിരുദ്ധ ഇസ്ലാമിക് സംഘടനയുടെ സ്ഥാപനദിന മുദ്രാവാക്യം. ‘ന്യൂനപക്ഷ-ദളിത് ശാക്തീകരണം.’

ചേരമർ സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) എന്നൊരു സംഘടന 2015 ൽ മധ്യതിരുവിതാംകൂറിലുടനീളം പിന്നാക്ക ഹിന്ദുസമ്മേളനങ്ങളും കട്ടപ്പനയിൽ സംസ്ഥാന സമ്മേളനവും സംഘടിപ്പിച്ചു. ഹിന്ദുക്കളായ പറയ-പുലയ പട്ടികജാതിക്കാരുടെ പേരിൽ തട്ടിക്കൂട്ടിയ സിഎസ്ഡിഎസിന്റെ നേതാക്കൾ ക്രൈസ്തവരായ ജോൺസാർ, മാത്യു, യോഹന്നാൻ…..!

ഇന്ത്യൻ പെന്തക്കോസ്ത് കൗൺസിലിനുവേണ്ടി രാജസ്ഥാനിലെ ഹിന്ദുക്കളെ മതംമാറ്റിക്കൊണ്ടിരിക്കുന്ന പാസ്റ്റർ ബിനോയ് പി.ജെ. എന്നൊരു ക്രൈസ്തവ മതഭ്രാന്തൻ ബിജെപിയുടെ ബീഹാർ പരാജയത്തിൽ തുള്ളിച്ചാടിക്കൊണ്ട് 2015 ഡിസംബർ 15 ന്റെ സ്വർഗീയ ധ്വനി പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനവും മേൽപ്പറഞ്ഞ ഉദാഹരണങ്ങളുൾപ്പെടെ രാജ്യത്ത് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന സകല ദളിത് സംരക്ഷണ നാടകങ്ങളെയും സൂക്ഷ്മാവലോകനം ചെയ്താൽ മനസ്സിലാകുന്ന ഒന്നുണ്ട്. ആദിവാസി, ദളിത്, പട്ടികജാതി ഹിന്ദുക്കൾക്കിടയിൽ നുഴഞ്ഞുകയറി അവരുടെ അവകാശങ്ങൾ തട്ടിയെടുക്കാനും ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് നശിപ്പിക്കാനും വിദേശ കിങ്കരന്മാരായ ക്രൈസ്തവ-മുസ്ലിം ലോബിയും അവരുടെ പണംപറ്റി ഇങ്ക്വിലാബ് വിളിക്കുന്ന കമ്മ്യൂണിസ്റ്റുകളടക്കമുള്ള കുറെ രാഷ്‌ട്രീയ ഹിജഡകളും നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതശ്രമങ്ങളാണ് പല ദളിത് പീഡനബഹളങ്ങളുടെയും പിന്നിലെന്ന പച്ചപ്പരമാർത്ഥം. അവസരംകിട്ടിയാൽ ദളിതർക്കുനേരെ ചാടിവീഴാൻ ഇക്കൂട്ടർ മടിക്കില്ല.

ഇനി രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് ഏഷ്യാനെറ്റ് ചാനലിനുവേണ്ടി അഖില പ്രേമചന്ദ്രൻ നിർമിച്ച് അവതരിപ്പിച്ച ‘അകലങ്ങളിലെ ഇന്ത്യ’ എന്ന പരിപാടിയിൽ പങ്കെടുത്ത് ഒച്ചവച്ച ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് സംരക്ഷണ വേഷംകെട്ടിയ വിദ്യാർത്ഥികളെ പരിചയപ്പെടുക. ജാബിൻ തോമസ്, സുഹൈൽ, റയാൻ, ബിപിൻ, വൈഖരി, കെ.പി.മനോജൻ, പ്രേംകുമാർ…. ഇവരൊക്കെ യഥാർത്ഥത്തിൽ ആരാണ്? കമ്മ്യൂണിസ്റ്റുകാരുടെ ഏജന്റുമാരായ ക്രൈസ്തവനും മുസ്ലിമും പരിവർത്തിത ക്രൈസ്തവനും തന്നെ. തങ്ങളുടെ യജമാനന്മാരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി ഇവർ കേരളം വിടുന്നു; പഠിക്കാനെന്ന ഭാവേന ഭാരതത്തിലെ വിവിധ കലാലയങ്ങളിൽ കടന്നുകൂടുന്നു; മലയാളി കൂട്ടായ്‌മയും ദളിത് കൂട്ടായ്‌മയും ഉണ്ടാക്കുന്നു;

അംബേദ്ക്കർ മുതൽ അയ്യങ്കാളിവരെയുള്ളവരെ തങ്ങളുടെ ലക്ഷ്യങ്ങൾക്കുവേണ്ടി മറയാക്കുന്നു; ഹിന്ദുവിദ്യാർത്ഥികൾക്കിടയിൽ അവർണ്ണ-സവർണ്ണ വേർതിരിവുണ്ടാക്കി ജാതിഭ്രാന്ത് സൃഷ്ടിക്കുന്നു; വിറയൻ പുള്ളിനേപ്പോലെ തരംപാർത്ത് സൂചിപ്പഴുതുകൾപോലും തൂമ്പയും കട്ടപ്പാരയും കടത്തി വലുതാക്കുന്നു; എല്ലാറ്റിനുമൊടുവിൽ തങ്ങളുടെ യജമാനന്മാരായ ഡ്രാക്കുളമാർക്ക് ചോരകുടിച്ച് കഴിയാനുള്ള സെമിത്തേരികളായി കലാലയങ്ങളെ മാറ്റിയെടുക്കുന്നു. സംശയമുള്ളവർ ശ്രദ്ധിച്ചുനോക്കൂ! ഹൈദരാബാദ് മുതൽ ദൽഹിവരെയുള്ള സകല യൂണിവേഴ്‌സിറ്റികളിലും; പൂനെ ഫിലിം അക്കാദമിയിൽപ്പോലും പ്രക്ഷോഭങ്ങളെന്ന പേരിൽ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന സകല തെമ്മാടിത്തരങ്ങൾക്കും മുന്നിലും പിന്നിലും നിൽക്കുന്നത് മലയാളികളായ ഇടത്, ക്രിസ്ത്യൻ, മുസ്ലിം വിദ്യാർത്ഥികളാണ്. യെച്ചൂരിമാർക്കും സച്ചിദാനന്ദന്മാർക്കും ന്യൂനപക്ഷ ചിന്തകന്മാർക്കും വിലസാൻവേണ്ടി തട്ടിക്കൂട്ടപ്പെടുന്ന ഇത്തരം സമരാഭാസങ്ങൾക്കെതിരെ ഉത്തരേന്ത്യൻ ഹിന്ദുക്കളെ ജാഗരൂകരാക്കുകതന്നെയാണ് രാജ്യസ്‌നേഹികളുടെ മുന്നിലുള്ള ഏറ്റവും നല്ല മാർഗ്ഗം.

ചേരമരും സാംബവരും ഹിന്ദുക്കളാണ്. ക്രിസ്ത്യാനിയായ ജോൺ എന്ന ‘ജോൺ സാർ’ ചേരമർ സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി സ്ഥാപിക്കുന്നത് കുറുക്കന് കോഴിയെ പിടിക്കാൻ വേണ്ടിയാണ്. ഞങ്ങൾ ഒന്നാണ് എന്ന വ്യാജേന പട്ടികജാതിക്കാരായ പുലയരുടെയും പറയരുടെയും അവകാശങ്ങൾ തട്ടിയെടുക്കാനാണ്; ഹിന്ദുക്കളെന്ന വ്യാജേന വില്ലേജ് ഓഫീസറെയും തഹസീൽദാറെയും പറ്റിച്ച് വ്യാജ ജാതിസർട്ടിഫിക്കറ്റ് തരപ്പെടുത്തി സർക്കാർ ഉദ്യോഗങ്ങളും ആനുകൂല്യങ്ങളും കൈവശപ്പെടുത്താനാണ്. ക്രൈസ്തവരുടെ സംഘടനയ്‌ക്ക് ചേരമനെന്നും സാംബവനെന്നുമുള്ള ഹിന്ദു പട്ടികജാതിപ്പേരുകൾ മനഃപൂർവം കൊടുക്കുന്ന ഇത്തരക്കാരുടെ തനിനിറം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. മതംമാറിയവർ ക്രൈസ്തവരാണ്. അല്ലാതെ ചേരമനും സാംബവനുമാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.