മാവേലിക്കര: വാഹന പരിശോധനയ്‌ക്കിടെ വനിതാ ഉദ്യോഗസ്ഥയോട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നത് അടിസ്ഥാന രഹിതമാണെന്ന് മാവേലിക്കര ജോ.ആര്‍ടിഒ ആര്‍. രമണന്‍ അറിയിച്ചു.
പുന്നപ്ര പോലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഫസ്റ്റ് ക്ലാസ് ജ്യുഡിഷല്‍ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ മൊബൈല്‍ കോടതിയുടെ വാഹന പരിശോധന നടന്നിരുന്നു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. മജിട്രേറ്റിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഈ സമയം ഇതുവഴി കടന്നു വന്ന സര്‍ക്കാര്‍ വാഹനത്തിന് പോലീസ് കൈകാണിച്ച് നിര്‍ത്തുകയും രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇത് സര്‍ക്കാര്‍ വാഹനമാണെന്നും ഇതിന് രേഖകള്‍ കാണിക്കേണ്ട ആവശ്യമില്ലെന്നും പോലീസ് ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുകയും കൈവശം ഉണ്ടായിരുന്ന രേഖകള്‍ കാണിക്കുകയും ചെയ്തു. രേഖകള്‍ പരിശോധിക്കാനായി അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുലാലിനെ നിര്‍ദേശിക്കുകയും പരിശോധനയില്‍ നികുതി അടച്ചത്തിന്റെ രേഖകള്‍ ഇല്ലെന്നും കണ്ടെത്തി.
കാലാകാലങ്ങളില്‍ നികുതി അടച്ചതിന്റെ രേഖകള്‍ സൂക്ഷിക്കണമെന്ന് വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും വാഹനം പോകുവാന്‍ അനുവദിക്കുകയും ചെയ്തു.
തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് വ്യാജപരാതി നല്‍കിയത്. പരാതിക്ക് അടിസ്ഥാനമായ വാഹനത്തിന് 2011 സെപ്തംബര്‍ 30ന് ശേഷം നികുതി അടച്ച രേഖകള്‍ കരസ്ഥമാക്കിയിട്ടില്ല. കേരള സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് വാഹനത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും ജോ.ആര്‍ടിഒ അറിയിച്ചു.















