തിരുവനന്തപുരം: കച്ചവട നൈപുണ്യവും കലാവിരുതും സമന്വയിപ്പിച്ച് വീണാ നായര്‍ ഒരുക്കുന്ന വസ്ത്ര പ്രദര്‍ശനം (സുകൃതി) 13, 14 തീയതികളില്‍ തലസ്ഥാനത്ത്. കവടിയാര്‍ വിമന്‍സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകീട്ട് എട്ടു വരെയാണ് പ്രദര്‍ശനം.
2014-ലാണ് വീണാനായര്‍ ‘സുകൃതി’ എന്ന പേരില്‍, ഓണ്‍ലൈനിലൂടെയുള്ള തുണി വില്പന ആരംഭിച്ചത്. സല്വാറുകള്, കുര്‍ത്തികള്‍ തുടങ്ങി സ്വന്തം രൂപകല്പനയില് നിര്‍മ്മിച്ചെടുത്ത നിരവധി തുണിത്തരങ്ങളുടെ നീണ്ട ശ്രേണി വീണയുടേതായുണ്ട്.
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇക്കണോമിക്സ് ബിരുദമെടുത്ത ശേഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും, ജാവ, വെബ് ഡിസൈന്‍, വിഷ്വല്‍ ബേസിക് എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
സംഗീതം, നൃത്തം, പെയിന്റിംഗ് എന്നിവയില്‍ പ്രാവീണ്യമുണ്ട്. കര്‍ണ്ണാട്ടിക് വീണാവാദനത്തിലും ഭരതനാട്യത്തിലുമെന്ന പോലെ ഓയില്‍, അക്രിലിക് പെയിന്റിംഗിലും വീണ അസാമാന്യ മികവ് പ്രകടിപ്പിക്കുന്നു. ഭര്‍ത്താവ് അനില്‍നായര്‍. മകന് ആര്നവ് നായര്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: