കൊച്ചി: സ്വര്‍ണ പണയ ദാതാക്കളായ ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്‍ഡ് ലീസിങ്ങ് കമ്പനി ആയിരത്തിലേറെ ബ്രാഞ്ചുകളുമായി വന്‍ വിപുലീകരണത്തിന് തയാറെടുക്കുന്നതായി കമ്പനി സി.ഇ.ഒ യും എംഡിയുമായ കെ.ജി.അനില്‍കുമാര്‍ അറിയിച്ചു.
1991 ല്‍ സ്ഥാപിതമായ ഐ സി എലിന് നിലവില്‍ 24 ബ്രാഞ്ചുകളാണുള്ളത്. 2016 അവസാനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തും. ബ്രാഞ്ച് വിപുലീകരണത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു. ഈ മാസം ചെന്നൈയില്‍ 4 ബ്രാഞ്ചുകള്‍ ആരംഭിക്കും.
ഘട്ടംഘട്ടമായി രാജ്യവ്യാപകമായി സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഓടെ ഇന്ത്യയിലൊട്ടാകെ ആയിരത്തിലധികം ബ്രാഞ്ചുകളും ടെണോവര് 5000 കോടിയായി ഉയര്‍ത്തുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: