തൃശൂര്‍: സാധാരണ സിമന്റും മണലും ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 50 ശതമാനത്തോളം സാമ്പത്തിക ലാഭത്തോടെ നിര്‍മ്മാണം നടത്തുവാന്‍ കഴിയുമെന്ന വാഗ്ദാനവുമായി “ബില്‍ഡ് ഫാസ്റ്റ് റെഡിമിക്സ് മോര്‍ടാര്‍” വിപണിയിലെത്തി. പി. ശ്രീരാമകൃഷ്ണന് എം.എല്‍.എ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിന്നി ഉമ്മിട്ടി, ടി.ഡി.സിദ്ദിഖ് എന്നിവര്‍ ആദ്യ സ്റ്റോക്കിസ്റ്റിന്റെ പ്രഖ്യാപനവും പരസ്യ ചിത്രത്തിന്റെ അവതരണവും നടത്തി. എം.ജി.എസ്. അസ്സോസിയേറ്റ്സ് സി.ഇ.ഒ ലത്തീഫ് അദ്ധ്യക്ഷനായിരുന്നു. ബില്‍ഡ് ഫാസ്റ്റ് കമ്പനി സ്ഥാപകന്‍ വിജയകുമാര്‍, മലബാര്‍ ട്രേഡ്രേഴ്സ് ഡയറക്ടര്‍മാരായ മണ്‍സൂര്‍, സലിം, നിലംപൂര്‍ – ചന്തക്കുന്ന് റൂറല്‍ ബാങ്ക് പ്രസിഡന്റ് മാട്ടുംമേല് സലിം, സിനിമാതാരങ്ങളായ ലിഷോയി, ലിയോണ എന്നിവര്‍ പ്രസംഗിച്ചു. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡ് ഫാസ്റ്റ് പ്രോഡക്ട്സ് എന്ന സ്ഥാപനമാണ് ഉല്പന്നം വിപണിയില്‍ ഇറക്കുന്നത്.
പരിസ്ഥിതി സൗഹൃദ
ടയറുമായി എംആര്‍എഫ്
കൊച്ചി: എംആര്‍എഫിന്റെ പരിസ്ഥിതി സൗഹൃദ ടയര്‍, ഇസഡ്എസ്എല്കെ ടയര്‍ ക്രിക്കറ്റ് ഇതിഹാസവും എംആര്‍എഫ് ബ്രാന്‍ഡ് അംബാസഡറുമായ സച്ചിന് തെന്‍ഡുല്‍ക്കര്‍ ദല്‍ഹി ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കി. എംആര്‍എഫിന്റെ പരിസ്ഥിതി സൗഹൃദ പരിപാടികളുടെ ഭാഗമാണ് ഈ ടയറുകളെന്ന് എംആര്‍എഫ് എംഡി അരുണ്‍ മാമ്മന്‍ പറഞ്ഞു. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോശി കെ വര്‍ഗീസും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: