തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിച്ചത് 56,767 കോടി രൂപയുടെ പൊതുകടം. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 78673.4 കോടി രൂപയായിരുന്നുവെന്നും 2015 മാര്‍ച്ച് 31 വരെ പൊതുകടം 135440.4 കോടി രൂപയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
2016 -17 സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിക്ക് പ്രതീക്ഷിക്കുന്ന കേന്ദ്രവിഹിതം 6534.17 കോടി രൂപയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനം മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളോടും അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റ്, പിഎസ്സി തുടങ്ങിയ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് തസ്തികകളിലെ നിയമനത്തിന് മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള അവഗാഹം കൂടി പരിശോധിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പിഎസ്സിക്കു കത്തു നല്‍കിയിട്ടുണ്ട്.
ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ യോഗ്യത, ഏഴാം ക്ലാസ്സ് പാസ്സാവണമെന്നതും യാതൊരു ഡിഗ്രിയും ഉണ്ടായിരിക്കരുതെന്നുമുള്ള നിബന്ധന ഉള്‍പ്പെടുത്തി സ്പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തുന്ന വിഷയം പരിശോധിച്ചുവരികയാണ്.
എയിഡഡ് സ്കൂളുകളും കോളേജും ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്കിയ സാമ്പത്തിക സഹായം ആകെ 6475.19 കോടി രൂപയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: