Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനരന്മാര്‍ സമുദ്രതീരത്ത് മരിക്കാന്‍ തയ്യാറാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 08:49 pm IST
in Samskriti

അംഗദന്റെ നേതൃത്ത്വത്തിലുള്ള വാനരസംഘം സീതയെ തിരക്കി സമുദ്രതീരത്തുള്ള മഹേന്ദ്രപര്‍വതത്തിനടുത്തെത്തി. അഗാധവും ഭീതിജനകവുമായ അപാരസമുദ്രത്തെക്കണ്ട് വാനരന്മാര്‍ ഇനിയെന്ത് എന്നുപറഞ്ഞ് ഭയന്നു വിറച്ചിരുന്നു. ഭീകരമായ സമുദ്രം കടക്കാന്‍വഴിയൊെന്നുമില്ല.

വസന്തം വന്നു. അതായത് ഒരുമാസത്തെ കാലാവധി കഴിഞ്ഞു. കാലാവധി കഴിഞ്ഞ് സീതയെ കാണാതെ മടങ്ങിയാല്‍ സുഗ്രീവന്‍ വധശിക്ഷ വിധിക്കും. വീണ്ടും അംഗദന്‍ എല്ലാവരേയും വന്ദിച്ചുകൊണ്ടു പറയുന്നു. ”നാം ഏറ്റെടുത്ത കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. സ്വതേ കഠിനഹൃദയനായ സുഗ്രീവന്‍ നമ്മോടു പൊറുക്കയില്ല. മടങ്ങിപ്പോയി സുഗ്രീവന്റെ കൈയാല്‍ മരിക്കുന്നതിനെക്കാള്‍ ഇവിടെക്കിടന്ന് മരിക്കുന്നതാണ് നല്ലത്.” മറ്റു വാനരന്മാരും അതിനോടനുകൂലിച്ചു.

വാല്‍മീകി ഈ സന്ദര്‍ഭത്തില്‍ ഹനുമാനെക്കൊണ്ട് അംഗദനെ വീണ്ടും കര്‍ത്തവ്യനിരതനാക്കാന്‍ ഒരു പരിശ്രമംകൂടി നടത്തുന്നുണ്ട്. മടങ്ങിപ്പോയി നടന്ന സത്യം തുറന്നുപറയാമെന്നാണ് ഹനുമാന്റെ നിര്‍ദ്ദേശം. ഹനുമാന്‍ അംഗദനോട് പറയുന്നു. ”അംഗദാ, ഞങ്ങളോടുകൂടി വരുന്നവനും വിനയവാനുമായ നിന്നെ സുഗ്രീവന്‍ സ്വീകരിക്കും. താവഴി ക്രമമനുസരിച്ച് രാജാവായി വാഴിക്കും. ധര്‍മ്മരാജാവും എല്ലാവരേയും സന്തോഷിപ്പിക്കുന്നവനും തീരുമാനിച്ച കാര്യത്തിന് മാറ്റം വരുത്താത്തവനുമാണ് സുഗ്രീവന്‍. സത്യസന്ധനായ നിന്റെ ഇളയച്ഛന്‍ നിന്നെ ഒരിക്കലും നശിപ്പിക്കുകയില്ല. നിന്റെ അമ്മയുടെ അഭീഷ്ടം അനുസരിച്ച് നിന്നെ സ്വീകരിക്കും. അദ്ദേഹം ജീവിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്. അദ്ദേഹത്തിന് വേറെ മക്കളുമില്ല. അതിനാല്‍ ഞങ്ങളോടൊപ്പം വരൂ.”

പക്ഷേ തന്റെ പിതാവായ ബാലിയെ വധിച്ച സുഗ്രീവന്റെ അടുത്തേക്ക് അപരാധിയായി മടങ്ങിച്ചെല്ലാന്‍ അംഗദന്‍ തയ്യാറായില്ല. അംഗദനില്ലെങ്കില്‍ തങ്ങളുമില്ലെന്ന് മറ്റു വാനരന്മാരും നിശ്ചയിച്ചു. പ്രായോപവേശം ചെയ്ത് മരിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഹനുമാനു വഴങ്ങേണ്ടിവന്നു. വാനരശ്രേഷ്ഠന്മാര്‍ എല്ലാവരും തെക്കോട്ടു തലയായി ദര്‍ഭവിരിച്ച് കിഴക്കോട്ടു തിരിഞ്ഞിരുന്നു.

പട്ടിണികിടന്നു മരിക്കാന്‍ തയ്യാറായി. അവര്‍ രാമനെപ്പറ്റിയുള്ള കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഈശ്വരകാര്യത്തിന് പുറപ്പെട്ടവര്‍ വഴിമുട്ടിയപ്പോള്‍ മരണം വരിക്കാന്‍ തീരുമാനിക്കുന്നു. ഒന്നുകില്‍ ഈശ്വരന്‍, അല്ലെങ്കില്‍ മരണം എന്ന ദൃഢനിശ്ചയം ഒരു സാധകനുണ്ടെങ്കില്‍ ഈശ്വരന്‍ നിശ്ചയമായും സഹായത്തിനെത്തും എന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.