കാസര്‍കോട്: ജില്ലയിലെ തെരുവ് നായ ശല്യം കുറയ്ക്കുന്നതിന് ജില്ലാ പഞ്ചായത്ത് ബൃഹത് പദ്ധതി നടപ്പിലാക്കുന്നു. ബംഗളൂരു കേന്ദ്രാക്കിയുള്ള എന്‍ ജി ഒ സംഘടനയുമായി കൈകോര്‍ത്തു കൊണ്ടാണ് ഇതിന്റെ കരാറില്‍ ഏര്‍പെടുന്നത്. ഒരു നായയെ വന്ധ്യംകരണം നടത്താന്‍ 1,400 ഓളം രൂപ ചിലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. തെരുവ് നായകളുടെ വന്ധ്യംകരണം നടത്താന്‍ നേരത്തെ പലതവണ ജില്ലാ പഞ്ചായത്ത് പത്രപരസ്യം നല്‍കിയിരുന്നു. എന്നാല്‍ ഒരുമൃഗ ഡോക്ടറെ പോലും ഇതിനായി ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ബംഗളൂരു കേന്ദ്രമാക്കിയുള്ള എന്‍ ജി ഒ നായയുടെ വന്ധ്യംകരണം ഏറ്റെടുത്ത് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രണ്ട് തവണ തിരുവനന്തപുരത്ത് ചെന്ന് മന്ത്രി എം കെ മുനീറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേകമായി പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും കോട്ടയത്തും റിട്ട. മൃഗ ഡോക്ടര്‍മരുടെ നേതൃത്വത്തില്‍ വിജയകരമായി വന്ധ്യംകരണ പ്രവര്‍ത്തികള്‍ നടന്ന ുവരുന്നുണ്ട്. ഇത് മറ്റു ജില്ലകളില്‍ ഡോക്ടര്‍മാരെ കിട്ടാത്ത സാഹചര്യത്തിലാണ് എന്‍ ജി ഒയുമായി കരാറിലേര്‍പെടാന്‍ പ്രത്യേക അനുമതി സര്‍ക്കാറില്‍ നിന്നും നേടിയെടുത്തണ്ടത്. ഓരോ പഞ്ചായത്തിലും ശരാശരി 200 നായകള്‍ക്ക് വന്ധ്യംകരണം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് നാല് ലക്ഷം രൂപയും ഇതിനായി കൈമാറിയിട്ടുണ്ട്. മൊത്തം 1.31 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. ജില്ലയിലെ ആറ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കൂടൊരുക്കി നായ്ക്കളെ വന്ധ്യംകരണം നടത്താനാണ് തീരുമാനിച്ചട്ടുള്ളത്.കൂടിന്റെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടേയും നിര്‍മാണ ചുമതല കളക്ടര്‍ ചെയര്‍മാനായ സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മിതി കേന്ദ്രയാണ് ഏറ്റടുത്ത് നടത്തുക. സര്‍ക്കാറിന്റെ പ്രത്യേക അനുമതി ലഭിച്ചശേഷം ഒന്നുകൂടി ടെണ്ടര്‍ സമര്പിക്കാന് ജില്ലാപഞ്ചായത്ത് പ്രധാന മാധ്യമങ്ങളിലെല്ലാം വന്ധ്യംകരണം നടത്തുന്നതിനായി ടെണ്ടര്‍ സമര്പിക്കാന് പരസ്യം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ എന്‍ ജി ഒയും ടെണ്ടര്‍ സമര്‍പിച്ചിട്ടുണ്ട്.
ഫെബ്രുവരി 15ന് ടെണ്ടര്‍ തുറന്ന് പരിശോധിച്ചശേഷം കരാര്‍ നല്‍കും. കരാണ്ടറിണ്ടന് അനുമതി ലഭിക്കുന്നതിന് വേണ്ടിമാത്രം പിറ്റേദിവസം തന്നെ ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ബോഡി യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനത്തടിയില്‍ നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവ് നായ്ക്കള്‍ അക്രമിച്ചിരുന്നു. തെരുവ് നായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് ബൃഹത്പദ്ധതിക്ക് ഇപ്പോള്‍ നടപടി സ്വീകരിച്ചത്. തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇത്തരത്തില്‍ പദ്ധതി ആവിഷ്കരിച്ചിരുന്നു. അതിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: