Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമോചനയാത്രാ നായകന് അനന്തപുരിയിലേക്ക് ആവേശോജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 11:47 pm IST
in Thiruvananthapuram

തിരുവനന്തപുരം: മാറാത്ത നാടിന്റെ വിമോചനത്തിനായി മാറ്റത്തിന്റെ തേരു തെളിയിക്കുന്ന ആറന്‍മുള സമരനായകന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രക്ക് അനന്തപത്മനാഭന്റെ മണ്ണിലേക്ക് ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ 12.30ഓടെ ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ മുക്കടയില്‍ എത്തിയ വിമോചനയാത്രയെ സ്വീകരിച്ച് ആനയിച്ചു. ചെണ്ടമേളത്തിന്റേയും പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികളുടേയും അകമ്പടിയില്‍ അനന്തപുരിയുടെ വീരോജ്ജ്വലമണ്ണിലേക്ക് വിമോചനത്തിന്റെ തേര് ആനയിച്ചു. നേതാക്കളായ ജോര്‍ജ്ജ് കുര്യന്‍, ഡോ.പി.പി. വാവ, സി. ശിവന്‍കുട്ടി, അഡ്വ. എസ്. സുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്‍, ഇലകമണ്‍ സതീശന്‍, കരമന ജയന്‍, ചെമ്പഴന്തി ഉദയന്‍, ജനകകുമാരി, ബിജു.ബി.നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെ നിന്നും നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആദ്യ സ്വീകരണസ്ഥലമായ വര്‍ക്കലയിലേക്ക്.

നെടുമങ്ങാട് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയവരെ കുമ്മനം സ്വീകരിക്കുന്നു. നെടുമങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ ബി. ജയകുമാര്‍, ബ്ലോക്ക്‌കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ.ബാജി കുളപ്പള്ളി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജിത്കുമാര്‍, അശോകന്‍, റിനേഷ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്‌

ബൈക്ക് റാലിയുടെ അകമ്പടിയോടെ ജനനായകന്‍ കുമ്മനത്തെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. ചെണ്ടമേളവും പൂക്കാവടിയും അണിനിരന്ന് ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. മടവൂര്‍ സന്തോഷ്, ചാവര്‍കോട് ഹരിലാല്‍, വില്ലിക്കടവ് സുനില്‍, തച്ചോട് സുധീര്‍, സുകുമാരക്കുറുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സ്വീകരണ സമ്മേളനം കഴിഞ്ഞയുടനെ കുമ്മനം എത്തിയത് തൊട്ടുകൂടായ്‌മയ്‌ക്കും തീണ്ടിക്കൂടായ്‌മയ്‌ക്കും എതിരെ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ ശിവഗിരിയിലേക്ക്. ഗുരുപൂജ പ്രസാദം കഴിച്ചശേഷം മഠാധിപതി പ്രകാശാനന്ദ സ്വാമികളെ നേരില്‍ക്കണ്ട് കുശലാന്വേഷണം. വിശ്രമത്തിനു ശേഷം നേരെ ആറ്റിങ്ങലിലെ സ്വീകരണ സ്ഥലത്തേക്ക്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ആദ്യ വിപ്ലവം നടത്തിയ വീരന്‍മാരുടെ മണ്ണിലേക്ക് ആധുനിക യുഗത്തിലെ വിമോചനനായകന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശോജ്ജ്വലരായി ജയ് വിളിച്ചു. തെയ്യത്തിന്റെയും ബാന്റുമേളത്തിന്റെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. മണ്ഡലം പ്രസിഡന്റ് വഞ്ചിയൂര്‍ അജയന്‍, തോട്ടയ്‌ക്കാട് ശശി, പുഷ്പലത തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അവിടെ നിന്നും സ്‌നേഹഗായകന്‍ കുമാരനാശാന്റെ നാട്ടിലെ ജനങ്ങളുടെ മനസ്സിലേക്ക്. ചിറയിന്‍കീഴ് മണ്ഡലത്തിലെ മടവൂരില്‍ ബൈക്ക് റാലിയുടെ അകമ്പടിയില്‍ ജാഥാനായകനെ പുഷ്പാര്‍ച്ചന നടത്തി വേദിയിലേക്ക് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. മംഗലാപുരം ജയന്‍, സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മാറ്റൊലി എത്തിയത് വാമനപുരത്തിന്റ കര്‍ഷക ഭൂമിയിലേക്ക്.

2015 ലെ എന്‍സിസി നാഷണല്‍ ഗെയിംസ് സീനിയര്‍ ഹൈജംബില്‍ സ്വര്‍ണ്ണം നേടിയ ആരതി അനിലിനെ കുമ്മനം ആദരിച്ചു. പൊന്നാടയ്‌ക്ക് പുറമേ തനിക്ക് പ്രവര്‍ത്തകര്‍ നല്‍കിയ ഹാരം അണിയിച്ചാണ് ദേശീയ കായിക താരത്തെ ആദരിച്ചത്. മണ്ഡലം പ്രസിഡന്റ് എം.ആര്‍. ചന്ദ്രന്‍, സ്വാഗത സംഘം ചെയര്‍മാന്‍ എസ്.ആര്‍.റജികുമാര്‍, ജനറല്‍ കണ്‍വീനര്‍ കല്ലറ സതീശന്‍ എന്നിവര്‍ചേര്‍ന്ന് ഹാരമണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു.അവിടെനിന്ന് സഹ്യസാനുവിന്റെ താഴ്‌വാരത്തിലേക്ക്. നെടുമങ്ങാട് മണ്ഡലത്തിലെ സ്വീകരണത്തിലേക്ക്.കച്ചേരി ജംഗ്ഷനില്‍ നിന്നും യാത്രയെ സ്വീകരിച്ച് ആനയിച്ചു. കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വാഗതവും ചെയ്തു. തുടര്‍ന്ന് വിമോചനയാത്രയുടെ ജന്മഭൂമി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് കെ.എ.ബാഹുലേയനു കൈമാറി. മണ്ഡലം പ്രസിഡന്റ് ബാലമുരളി, പൂവത്തൂര്‍ ജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജാഥാ കോര്‍ഡിനേറ്റര്‍ എം.ടി. രമേശ്, ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, സെക്രട്ടറി വി.വി.രാജേഷ്, പി.എം.വേലായുധന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് രാധാമണി, ഗിരിജകുമാരി, സാംസ്‌ക്കാരിക വിഭാഗം കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല തുടങ്ങിയവരും വിവിധ സ്വീകരണ യോഗങ്ങളില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.