Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവി ഭാഗതം നിത്യപാരായണം 23

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 08:40 pm IST
in Samskriti

അറിയാതെയാണെങ്കിലും സ്വന്തം സുഖത്തെത്തന്നെയാണ് ദേവി നശിപ്പിച്ചത്. അസത്യം, സാഹസം, കള്ളം, മൂഢത്വം, ലോഭം, അശുദ്ധി, നിര്‍ദ്ദയത്വം, എന്നിവ സ്ത്രീകളില്‍ സഹജമത്രേ. ലക്ഷ്മീദേവിയുടെ ശാപബലത്താല്‍ ഇപ്പോഴും ആ ശിരസ്സ് ഉപ്പുകടലില്‍ പൂണ്ടു കിടക്കുകയാണ്. സാരമില്ല, ഭഗവാന്റെ തല ഞാന്‍ വീണ്ടെടുക്കാം.

ദേവന്മാരേ, ഇതിന്റെ പിറകില്‍ മറ്റൊരു കാരണവും കൂടിയുണ്ട്. അത് നിങ്ങള്‍ക്ക് ഉപകാരമുള്ള കാര്യമാണ്! ഹയഗ്രീവന്‍ എന്നൊരു ദാനവന്‍ സരസ്വതീ തീരത്ത് ഉഗ്രതപസ്സനുഷ്ഠിച്ചിരുന്നു. എന്റെ ഏകാക്ഷരമന്ത്രം ജപിച്ച് ആഹാരംപോലും ഉപേക്ഷിച്ച് ആയിരം കൊല്ലമവന്‍ തപസ്സിരുന്നു. അപ്പോള്‍ അവനാഗ്രഹിച്ചവിധം തന്നെ താമസരൂപിയായ സിംഹവാഹനയായി ഞാനവനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.

പ്രദക്ഷിണവും നമസ്‌കാരവും ചെയ്ത് വിടര്‍ന്ന കണ്ണുകളോടെ ദൈത്യന്‍ ഇങ്ങിനെ സ്തുതിച്ചു. ഹയഗ്രീവന്‍ പറഞ്ഞു: മംഗളകാരിണിയും സൃഷ്ടി സ്ഥിതി സംഹാര കാരിണിയുമായ അമ്മേ, അവിടുന്നാണ് പഞ്ചഭൂതോല്‍പ്പത്തിക്ക് പോലും കാരണം.

പഞ്ചതന്മാത്രകളായ ഗന്ധ, രസ, രൂപ, സ്പര്‍ശ, ശബ്ദങ്ങള്‍ക്കും കാരണം മറ്റൊരാളല്ല. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും മഹേശ്വരിയായ നിന്നില്‍ നിന്നുമാണ് ഉല്‍പ്പന്നമായത്. അങ്ങിനെ സര്‍വ്വപ്രാഭവങ്ങളും നിറഞ്ഞ അമ്മേ, മരണമില്ലാത്ത യോഗിയാകാന്‍ എനിക്ക് വരം നല്‍കണം. സുരാസുരന്മാരെ എനിക്കെപ്പോഴും വിജയിക്കുകയും വേണം.

ശ്രീദേവി പറഞ്ഞു: ജനിച്ചാല്‍ മരണം ഉറപ്പാണ്. അതിനു മാറ്റമുണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ മറ്റു വരങ്ങള്‍ ആവശ്യപ്പെടുക. ഹയഗ്രീവന്‍ പറഞ്ഞു: അങ്ങിനെയെന്നാല്‍ ഹയഗ്രീവനില്‍ നിന്നല്ലാതെ മറ്റൊരുവനില്‍ നിന്നും എനിക്ക് മരണം ഉണ്ടാവരുത്. കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു സത്വവും തന്നെ കൊല്ലാന്‍ വരില്ല എന്നവന് ഉറപ്പായിരുന്നു.

ദേവി പറഞ്ഞു: തഥാസ്തു! ഹയഗ്രീവനല്ലാതെ ആരും നിന്നെ വധിക്കില്ല. പോയി രാജ്യഭാരം തുടര്‍ന്നാലും! .

‘അവന്‍ സ്വരാജ്യത്തേയ്‌ക്ക് പോയി വേദങ്ങളെയും ഋഷിമാരെയും ദ്രോഹിച്ചു കഴിയുന്നു, അവനെ കൊല്ലാന്‍ ആരുമില്ല താനും. അതിനാല്‍ ഒരു ഹയത്തിന്റെ (കുതിരയുടെ) തലയറുത്ത് വിഷ്ണുശിരസ്സോടു ചേര്‍ത്താലും. അങ്ങിനെ ഹയഗ്രീവനായ വിഷ്ണുഭഗവാന്‍ ആ പാപിയെ കൊന്നുകളയട്ടെ.’

സൂതന്‍ തുടര്‍ന്നു: ജഗജ്ജനനിയുടെ ആകാശവാണി ഇങ്ങിനെ അവസാനിക്കെ, ദേവന്മാര്‍ സന്തുഷ്ടരായി ബ്രഹ്മാവിനോട് ഒരു കുതിരയുടെ തല വിഷ്ണുവിന്റെ ഉടലിനോട് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ വിരിഞ്ചന്‍ ദേവസവിധത്തില്‍ വച്ചു തന്നെ ഒരു കുതിരയുടെ ശിരസ്സറുത്ത് വിഷ്ണുവിന്റെ കബന്ധത്തില്‍ ഒട്ടിച്ചു ചേര്‍ത്തു.

മഹാമായയുടെ പ്രസാദത്താല്‍ ഭഗവാന്‍ ഹരി അങ്ങിനെ ഹയഗ്രീവനായി. ഗര്‍വ്വിഷ്ടനായ ദാനവനെ ഭഗവാന്‍ രണത്തില്‍ തോല്‍പ്പിച്ചു വധിച്ചു.

ഈ ശുഭകഥ കേള്‍ക്കുന്നവര്‍ക്കെല്ലാം ദുഖനിവൃത്തിയുണ്ടാകും. പാപനിവാരകമായ ശ്രീദേവീചരിതം കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ഐശ്വര്യസമ്പത്തുകള്‍ താനേ വന്നുചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍
Cricket

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

സുരേഷ് കുമാര്‍ സ്മാരക അണ്ടര്‍ 16 ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള കിരീടം കെസിഎ അധ്യക്ഷന്‍ അഡ്വ. ശ്രീജിത്ത് വി. നായരില്‍ നിന്നും ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്യാപ്റ്റണ്‍ ആരോണ്‍ അലെക്‌സ് ഏറ്റുവാങ്ങുന്നു
Cricket

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

പരിക്കേറ്റ് മൈതാനം വിടുന്ന മുഹമ്മദ് സലാ. കോച്ച് അര്‍നെ സ്ലോട്ട് സമീപം
Football

ലിവര്‍ കുപ്പായത്തില്‍ വിടവാങ്ങല്‍ മത്സരവും കളിച്ച് സലാ

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം
Football

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.