ചെറുകോല്‍പ്പുഴ: വേദ മന്ത്രങ്ങള്‍ പഠിക്കുന്നതിനോ അനുഷ്ഠിക്കുന്നതിനോ തയ്യാറാകുന്നില്ല എന്നുള്ളത് ഹിന്ദുസമൂഹത്തിന്റെ ഏറ്റവും വലിയ കുറവാണെന്ന് ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതിസ്വാമി സച്ചിദാനന്ദ. നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഒന്നാംദിനം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ആദിമകാലത്ത് വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇടക്കാലത്ത് വന്നുചേര്‍ന്ന ഒരു ഏര്‍പ്പാടാണ് വേദങ്ങള്‍ ചിലര്‍ക്കുമാത്രമേ പഠിക്കാവൂ എന്നും മറ്റു ചിലര്‍ക്ക് വേദപഠനം നിഷേധിക്കുകയും ചെയ്തത്. എല്ലാവര്ക്കും വേദം പഠിക്കാന്‍ അവകാശമുണ്ട്. ഉപനിഷത് സന്ദേശം ഉപനിഷത്ത് എന്ന് ഏറ്റവും അടുത്ത് ഇരുന്ന് ഗ്രഹിക്കുന്ന വിദ്യായാണ് ഉപനിഷദ് വിദ്യ. ഉപനിഷത് വിദ്യ എന്നാല്‍ സാക്ഷാല്‍ ഭാഗവത് സ്വരൂപമാണ്, ഭാഗവതം ഉപനിഷത്തിന്റെ രത്നസാഗരമാണ്. ഭഗവദ്ഗീതയും ഉപനിഷത് സാരത്തില്‍ അധിഷ്ഠിതമാണ്. ബ്രഹ്മാവിന്റെ ഉച്ഛ്വാസത്തില്‍ നിന്നാണ് വേദങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നത്. ഇത് വ്യാസഭഗവാന് ദര്‍ശിച്ചത്. ഉപനിഷത്ത് എന്നു പറഞ്ഞാല്‍ വേദത്തിന്റെ അന്ത്യഭാഗമാണ്. വേദമന്ത്രങ്ങള്‍ നിത്യേന ജപിക്കണം. സംഘടത മതപ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ച് നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തി നില്ക്കുമ്പോള് പ്രാചീനമായ ഹിന്ദുമതം ഒരു പരീക്ഷണകാലഘട്ടത്തില്‍ കൂടി കടന്നു പോകുന്നു. വൈപുല്യമായ ഒരു വിജ്ഞാനഭണ്ഡാരമാണ് വേദസംഹിത. ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും കാരണം ഹിന്ദുമതം ഛിന്നഭിന്നമായി പരിണമിച്ചുപോയി. കാലം വൈകിപ്പോയിരിക്കുന്നു. എല്ലാവിധ ഭേതങ്ങളേയും മാറ്റിവെച്ച് കാലഘട്ടത്തിന്റെ കുളമ്പടി കേട്ടുകൊണ്ട് സംഘടിത ശക്തിയായി മാറാന്‍ ശ്രമിച്ചില്ലെങ്കില്‍ വലിയ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും. ശ്രീനാരായണ ഗുരുദേവനും ഓര്‍മ്മപ്പെടുത്തിയത് വേദാദ്ധ്യയനം നിത്യവും ചെയ്യണം എന്ന് ഓര്‍മ്മിപ്പിച്ചത്.
സുഖത്തിനു വേണ്ടി പുറമേ ലോകത്തേക്കു പോകാതെ തന്നിലേക്കുതന്നെ ദര്‍ശിച്ച് അന്തരിന്ദ്രിയങ്ങളെ പ്രാപിച്ച് ആത്മാവിനെ കണ്ടെത്തി അളവറ്റ ആനന്ദത്തിലെത്തണം.ആത്മാവിനെ പ്രാപിച്ചാല്‍ അവനും അനന്തരൂപിയായിതാതീരും.
തെക്കേ ഇന്ത്യയില്‍ നടക്കുന്ന ഒരു വിജ്ഞാനദയകമായ ഒരു യജ്ഞമാണ് പമ്പാനദിക്കരയില്‍ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്. ഒരു ഹിന്ദു മേളയാണ് പരിഷത്ത്. കേരളത്തിലെ മൂന്ന് ജ്ഞാനഗുരുക്കന്മാരായ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, സദാനന്ദസ്വാമികള്‍ എന്നിവരുടെ അനുഗ്രഹത്താല്‍ പരിഷത്ത് ഹൈന്ദവസമ്മേളനം അനുസ്യൂതം നടന്നുവരുന്നെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: