ഒരിക്കല്‍ അഹംഭാവിയും നിസാരനുമായ കാക്ക ഒരു മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു. അവന്റെ ചൂണ്ടില്‍ ഒരു റൊട്ടി കഷ്ണവുമുണ്ടായിരുന്നു. വിശപ്പും വക്രബുദ്ധിയുമുള്ള ഒരു കുറുക്കന് അതുകണ്ടു. എങ്ങനെയെങ്കിലും ആ റൊട്ടികഷ്ണം എങ്ങനെയെങ്കിലും കൈക്കലാക്കണമെന്ന് അവന് ആഗ്രഹിച്ചു. പക്ഷേ കാക്ക മരച്ചില്ലയിലാണ് ഇരിക്കുന്നത്. അതിനാല്‍ കുറുക്കന് ഒരു സൂത്രം ഉപയോഗിച്ചു.
കുറുക്കന് പറഞ്ഞു. ”എത്രസുന്ദരന് പക്ഷിയാണ് ഇരിക്കുന്നത്! ഇവന് സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നതാണോ? പക്ഷേ എന്തുകഷ്ടമാണ്! ഇത്രയും ഭംഗിയുള്ള പക്ഷിക്ക് പാടാന്‍ അറിയില്ല. ഇവന് പാടുമായിരുന്നെങ്കില് എത്രനന്നായിരുന്നു”. കുറുക്കന്റെ നിസാരനായ കാക്ക അഹങ്കരിച്ചു. അപ്പോള്‍ കാക്കവിചാരിച്ചു. താന്‍ പാടുകയാണെങ്കില്‍ കരുതും ഇതിന് പാടാനും കഴിയുമെന്ന് ഉടന്‍ തന്നെ കാക്ക കാ…കാ എന്ന് വച്ചതും റൊട്ടികഷ്ണം ചുണ്ടില്‍ നിന്നും താഴേക്കുവീണു.
കൊതിയനായ കുറുക്കന് അത് കഴിച്ചിട്ട് പറഞ്ഞു. ”നീ എത്രയും വിഡ്ഡിയും അഹംഭാവിയുമാണ്”. അന്യര്‍ പുകഴ്ത്തുമ്പോള്‍ ഒരിക്കലും അഹംഭാവം തോന്നരുത്. നിങ്ങള്‍ അഹഭാവിയാണെങ്കില് ആളുകള്‍ എളുപ്പത്തില്‍ വെറുക്കും. അഹംഭാവം പതനത്തിന്റെ മുന്നോടിയാണ് അഹംഭാവം ഇല്ലാതിരുന്നാല്‍ ആളുകള്‍ നിങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: