കൊച്ചി: നൈപുണ്യ സംരംഭകത്വ വികസന മന്ത്രാലയം നടപ്പാക്കിയ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയില്‍ അംഗമായവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും(എന്‍എസ്ഡിസി) രാജ്യത്തെ 1012 നൈപുണ്യ പരിശീലന സ്ഥാപനങ്ങളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പരീശീലനം ആവശ്യമായ 382 തൊഴില്‍ മേഖലകളിലേക്കായി 10,28,671 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതില്‍ 70 ശതമാനം പേരും പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നുത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നൈപുണ്യ വികസന പരിപാടിയായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിലൂടെ കുറഞ്ഞ കാലയളവിനുള്ളില്‍ പത്തു ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ സാധിച്ചത് തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്യാസം പകരുന്നുണ്ടെന്ന് ദേശീയ നൈപുണ്യ സംരംഭകത്വ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്കില്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതി രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൂടുല്‍ യുവാക്കള്‍ സ്കില്‍ ഇന്ത്യാ പദ്ധതിയുടേയും പി എം കെ വി വൈയിലും അംഗമാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ കഴിവ് തെളിയിക്കാന്‍ കഴിയാതെ പോയ യുവാക്കള്‍ക്ക് പി എം കെ വി വൈ സഹായമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്ത് ലക്ഷം പേര് അംഗങ്ങള്‍ ആയത് തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും പകരുന്നതായി ദേശീയ നൈപുണ്യ വികസന കോര്പ്പറേഷന് ചെയര്മാന് എസ് രാമദുരൈ പറഞ്ഞു. രാജ്യത്തെ 8749 കേന്ദ്രങ്ങളിലാണ് പി എം കെ വി വൈ പദ്ധതി പ്രവര്‍ത്തക്കുന്നത്.
രാജ്യത്തെ 25 ലക്ഷം യൂവാക്കളെ വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടഫിക്കറ്റും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: