കൊച്ചി: പ്രമുഖ ലോന്‍ഡ്രി സര്‍വ്വീസ് കമ്പനിയായ വാസ്സപ്പ് ഓണ്‍ ഡിമാന്റ് കേരളത്തിലും. കൊച്ചി നഗരത്തില്‍ ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കിയശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് വാസ്സപ്പ് സിഇഒ ആര്. ബാലചന്ദര്‍ പറഞ്ഞു.
പനമ്പിള്ളിനഗര്‍, പാലാരിവട്ടം, തൃപ്പൂണിത്തുറ, കാക്കനാട് ഇന്‍ഫോപാര്‍ക്ക് കാര്‍ണിവല്‍, തേവര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സ്റ്റോറുകളും, കളക്ഷന്‍ സെന്ററുകളും.
ആന്‍ഡ്രോയ്ഡ്, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘ഓണ്‍ ഡിമാന്റ് ആപ്പ് വഴിയും സേവനം ലഭ്യമാണ്. പൂര്‍ണ്ണമായും സ്ത്രീകളെയും, വികലാംഗരായ സ്ത്രീകളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് വാസ്സപ്പ് കേരളത്തിലെത്തുന്നത്. വനിതാ സംരംഭകയായ ബിന്ദു സത്യജിത്ത് നേതൃത്വം നല്കുന്ന വനിതാ സംഘത്തിനാണ് കൊച്ചിയുടെ ചുമതല.
സംരംഭകരായ സ്ത്രീകള്‍ക്ക് ഫ്രാഞ്ചൈസിക്കും അവസരമുണ്ടെന്ന് ബാലചന്ദര്‍ പറഞ്ഞു. ഇന്ത്യയില്‍ ലോന്‍ഡ്രി വ്യവസായം അസംഘടിതമായും, ആധുനികവല്‍ക്കരിക്കപ്പെടാതെയും തുടരുകയാണെന്ന് വാസ്സപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ദുര്‍ഗ്ഗാ ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: