Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സയന്‍സും വേദാന്തവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:01 am IST
in Samskriti

യുക്തിവിചാരത്തിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്ന രണ്ടു വൈജ്ഞാനികശാഖകളാണ് സയന്‍സും വേദാന്തവും. സയന്‍സില്‍ നിരീക്ഷണം, അതനുസരിച്ചുള്ള ചോദ്യങ്ങള്‍ രൂപീകരിക്കല്‍, ലഭ്യമായ നിരീക്ഷണഫലങ്ങള്‍ ഉപയോഗിച്ചു ഒരു ഹൈപ്പോതെസിസ് അഥവാ ഒരു സാങ്കല്പികസിദ്ധാന്തം രൂപപ്പെടുത്തല്‍, അതിനെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കല്‍, പരീക്ഷണഫലങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തല്‍, അതനുസരിച്ചു ഹൈപ്പോതെസിസ് അംഗീകരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യല്‍, വീണ്ടും പരീക്ഷണം നടത്തി ഒരു നിഗമനത്തിലെത്തി പൊതുസിദ്ധാന്തം രൂപീകരിക്കല്‍ എന്നീ പ്രക്രിയകളാണ് ഉള്ളത്. ഈ നിഗമനങ്ങളെ ഗണിതം എന്ന ഭാഷയുടെ സഹായത്താല്‍ ആണ് സയന്‍സ് അവതരിപ്പിക്കുന്നത്.

ഗണിതഭാഷകൊണ്ട് വിശദീകരിക്കാന്‍ സാധ്യമല്ലാത്തത് സയന്‍സ് പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. സയന്‍സിന്റെ ഭാഷയാണ് ഗണിതം. എന്നാല്‍ ഗണിതഭാഷ എന്നത് ഒരു റിപ്രസെന്റേഷന്‍ അഥവാ മാതൃക മാത്രമാണ്. ഹിമാലയത്തിന്റെ ചിത്രം ഒരിക്കലും ഹിമാലയമാകില്ല, ഒരു ധാരണ മാത്രമേ അത് നല്കൂ. ആ ധാരണയെ അടിസ്ഥാനമാക്കി യുക്തിയെ അവലംബിച്ച് നിഗമനത്തില്‍ എത്തുവാനേ ഗണിതം കൊണ്ട് കഴിയൂ. മനുഷ്യയുക്തിയുടെ എല്ലാ പരിമിതികളും ഗണിതത്തിനും ബാധകമെന്ന് ചുരുക്കം.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാല്‍ സയന്‍സ് വിശദീകരിക്കുന്നത് അറിയപ്പെടുന്ന വിഷയങ്ങള്‍ അഥവാ ദൃശ്യങ്ങളെയാണ് എന്നുള്ളതാണ്. അറിയുന്നവനെയോ അറിവിനെയോ സയന്‍സിനു വിഷയമാക്കാന്‍ സാധിക്കുന്നില്ല.

മനുഷ്യന്‍ എന്നത് ഒരു ബഹുകോശജീവിയല്ലേ? ആ ജീവിയുടെ മസ്തിഷ്‌കപ്രവര്‍ത്തനം ഉള്‍പ്പെടെ എല്ലാം സയന്‍സിനു വിഷയവുമല്ലേ? പിന്നെങ്ങനെ അറിയുന്നവന്‍ വിഷയമല്ലാതെയാകും? ഏതൊരു വിഷയവും ഇന്ദ്രിയങ്ങളാല്‍ അറിയപ്പെടുകയും ബുദ്ധിയാല്‍ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ലല്ലോ. ജഡവസ്തുവായ മനുഷ്യമസ്തിഷ്‌കത്തെക്കുറിച്ചുള്ള അറിവുപോലും നിശ്ചയിക്കുന്നത് ജീവനുള്ള, ബുദ്ധിയുള്ള മനുഷ്യനാണ്. ഏറ്റവും സങ്കീര്‍ണ്ണമായ ഉപകരണത്തില്‍ നിന്നും ലഭിക്കുന്ന വിവരം പോലും മനുഷ്യന്റെ അറിവിന് വിഷയമായെങ്കിലെ അതിനു പ്രയോജനമുള്ളൂ. അറിയുന്നവനും അറിയപ്പെടുന്നതും ഭിന്നമാണെങ്കിലേ അളക്കുവാന്‍ കഴിയൂ എന്നതിനാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യന് ‘തന്നെ’ അറിയുവാന്‍ കഴിയുന്നില്ല. അതിനാല്‍ മനുഷ്യന്‍ അറിയുന്നത് തന്റെ മസ്തിഷ്‌കത്തെ മാത്രമാണ്, ‘തന്നെ’യല്ല. അതുകൊണ്ട് സയന്‍സ് മോശമാകുന്നില്ല.

ഭൗതികമായ വസ്തുക്കളെയും പ്രതിഭാസങ്ങളേയും സയന്‍സ് അതിന്റേതായ മാര്‍ഗ്ഗത്തില്‍ അതിന്റെ ഭാഷയില്‍ വിശദീകരിക്കുന്നു. എന്നാല്‍ ആ വിശദീകരണങ്ങള്‍ കേവലമല്ല, ആപേക്ഷികമാണ് എന്ന് ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം ഭൗതികവും സമ്മതിക്കുന്നു. സയന്‍സിന് ഈ കാണപ്പെട്ട പ്രപഞ്ചത്തിനോ അല്ലാതെയോ ഉള്ള ഒരു കേവലസത്തയെ കാണുവാന്‍ കഴിയുന്നില്ല. ഉദാഹരണമായി നമ്മള്‍ ഒരു സയന്റിസ്റ്റിനോട് ആറ്റം ഉണ്ടോ എന്ന് ചോദിക്കുക. അയാള്‍ പറയും ഉണ്ട് എന്ന്. എവിടെ എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു സ്ഥലം പറയാന്‍ ആവില്ല, അത് കാണപ്പെടുന്ന സ്ഥലത്തിന്റെ സാധ്യതകള്‍ പറയാം എന്ന് പറയും. അനിശ്ചിതത്വം ആറ്റത്തെ ഉലച്ചുകൊണ്ടേയിരിക്കുന്നു.

തുടരും – ഭാഗം 3: ആറ്റം എന്നത് ഒരു സാങ്കല്പിക നാമം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Kerala

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

Samskriti

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പുതിയ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.