കൊച്ചി: പ്രമുഖ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്, പുതിയ ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി. ഹിമാലയ പര്‍വ്വതനിരകളില്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും, വിനോദയാത്രികര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് പുതിയ മോട്ടോര്‍ സൈക്കിള്‍.
എല്‍എസ് 410 എഞ്ചിന് ഊര്‍ജ്ജം പകരുന്ന ഹിമാലയാസ് കഠിനമായ മലയിടുക്കുകളില്‍ അനായാസ യാത്രാനുഭൂതി പകരുമെന്നും 60 വര്‍ഷങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രയത്നഫലമാണ് ഹിമാലയന്‍ എന്നും ഐഷര്‍ മോട്ടോഴ്സ് എംഡി സിദ്ധാര്‍ത്ഥലാല്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: