ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മെച്ചപ്പെട്ട കാലാവസ്ഥയും ആവശ്യങ്ങളുടെ വര്‍ദ്ധനവുംമൂലം കഴിഞ്ഞ 19 മാസമായി സേവനമേഖലകളില്‍ വന്‍ ഉണര്‍വ്.
നിക്കി ബിസിനസ്സ് ആക്ടിവിറ്റി ഇന്റക്സ് പ്രകാരം ഡിസംബറില്‍ 53.6 ആയിരുന്നത് കഴിഞ്ഞമാസം 54.3 ആയി ഉയര്‍ന്നു. സേവനമേഖലകളിലെ മൊത്തത്തിലുള്ള ഉണര്‍വ് പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് പ്രചോദനമായി. ഒന്നരവര്ഷമായിട്ടാണ് ഈ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്.
ചെന്നൈ വെള്ളപ്പൊക്കത്തിനിടയിലും ഉല്‍പ്പാദനമേഖലയില്‍ വന്‍വളര്‍ച്ചയാണ് ഉണ്ടായത്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസൃതമായ വളര്‍ച്ചയാണ് സേവനമേഖലയില്‍ ഉണ്ടായിട്ടുള്ളത്. അടുത്ത വര്‍ഷവും ഇതേ വളര്‍ച്ച തന്നെയുണ്ടാകുമെന്നാണ് സൂചന.
അതേസമയം പലിശനിരക്കില്‍ യാതൊരുമാറ്റവും ഉണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: