കൊച്ചി: ഫെററോ ഇന്ത്യയുടെ പ്രമുഖ ഉല്‍പ്പന്നമായ കിന്‍ഡര്‍ ജോയ് സാന്റിയോ ആന്റ് വാര്‍ണര്‍ ബ്രദേഴ്സുമായി സഹകരിക്കും. ഡി.സി. എന്റര്‍പ്രൈസസിനു വേണ്ടി ഹലോ കിറ്റി, ഡി.സി. കോമിക്സിന്റെ ജസ്റ്റീസ് ലീഗ് കഥാപാത്രങ്ങള്‍ തുടങ്ങിയവയെ അവതരിപ്പിക്കുന്നതിനാണ് ഈ സഹകരണം.
മറ്റ് നിരവധി സര്പ്രൈസുകള്ക്കൊപ്പം എട്ടു പുതിയ ആകര്‍ഷക കളിപ്പാട്ടങ്ങളാവും പരിമിത കാലത്തേക്കായി കിന്‍ഡര്‍ ജോയ്ക്കൊപ്പം ലഭിക്കുക. പെണ്‍കുട്ടികള്‍ക്കായുള്ള കിന്‍ഡര്‍ ജോയ് പിങ്ക് എഗ്ഗുകളില്‍ റൂളര്‍, സ്റ്റെന്‍സില്‍, ക്രയോണ്‍ ചാം, റിങ് തുടങ്ങിയ ഹലോ കിറ്റി ഫണ്‍ ടൂളുകള്‍ ഉണ്ടാകും. ആണ്‍കുട്ടികള്‍ക്കുള്ള കിന്‍ഡര്‍ ജോയ് ബ്ലൂ എഗ്ഗുകളില്‍ ജസ്റ്റീസ് ലീഗ് കഥാപാത്രങ്ങളായ സൂപ്പര്മാന്, ഗ്രീന്‍ ലാന്റേണ്‍, ബാറ്റ്മാന് തുടങ്ങിയവയുണ്ടാകും. ഇവ വരുന്ന മാസങ്ങളില്‍ ഭാരതത്തില്‍ വ്യാപകമായി ലഭ്യമാകും.
കുട്ടികളുടെ ഭാവനാ ശേഷി ഉയര്‍ത്തുവാനും സര്‍പ്രൈസുകളുടെ ആവേശം ഉയര്‍ത്തുവാനും ഏറെ സഹായകരമായതാവും ഈ പുതിയ സര്പ്രൈസുകളെന്ന് ഫെററോ ഇന്ത്യാ വിപണന വിഭാഗം വൈസ് പ്രസിഡന്റ് ഇമാനുലെ ഫിയോര്ഡാലിസി ചൂണ്ടിക്കാട്ടി. കുട്ടികള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന കൂടുതല്‍ കളിപ്പാട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ തുടരുമെന്നും സാന്റിയോ ആന്റ് വാര്‍ണര്‍ ബ്രദേഴ്സുമായുള്ള സഹകരണത്തെക്കുറിച്ചു പ്രതികരിച്ചു കൊണ്ട് ഇമാനുലെ ഫിയോര്ഡാലിസി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: