തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ ചീഫ് കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസര്‍ ചുമതലയുള്ള ഇന്റേണല്‍ ഓംബുഡ്സ്മാനായി കെ.ടി. രവീന്ദ്രനെ നിയമിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ജനറല്‍ മാനേജരായി വിരമിച്ചയാളാണ് അദ്ദേഹം. ഇടപാടുകാരുടെ പരാതി പരിശോധനകള്‍ സ്വതന്ത്രമാക്കാനും ആന്തരിക ആവലാതി പരിഹാര സംവിധാനം ശക്തിപ്പെടുത്താനുമായി റിസര്‍വ്വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശാനുസരണം സൃഷ്ടിക്കപ്പെട്ടതാണ് ബാങ്കിനുള്ളില്‍ തന്നെയുള്ള ചീഫ് കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസര്‍ തസ്തിക.
മുംബൈയില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരിക്കെയാണ് എസ്ബിഐയില്‍ നിന്ന് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: