ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സംഘടിപ്പിക്കുന്ന കയറിന്റേയും പ്രകൃതിദത്ത നാരുകളുടേയും അന്താരാഷ്ട്ര പ്രദര്‍ശനമേളയായ ആറാമത് കയര്‍ കേരളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ കയര്‍ കേരളയില്‍ പ്രഖ്യാപിച്ച തൊണ്ടു സംഭരണം ത്വരിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലൂടെ, 25000 ടണ്‍ മാത്രം ചകിരിനാര് ഉല്‍പ്പാദനം ഉണ്ടായിരുന്ന സ്ഥാനത്തു നിന്നും 60000 ടണ്ണായി ഉല്‍പ്പാദനം വര്ദ്ധിപ്പിക്കാനായതായി കയര്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഉല്‍പ്പാദനം എഴുപത്തി അയ്യായിരം ടണ്ണാക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പ്രതിവര്‍ഷം 2.25 മെട്രിക് ടണ്‍ ചികിരിനാരാണ് ആവശ്യമായുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിും രണ്ടു കോടിരൂപ കയര്‍മേളയുടെ നടത്തിപ്പിനായി ലഭിച്ചിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.
‘കേരളത്തിലെ കയര്‍ മേഖലയുടെ സുസ്ഥിരത: വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തെ അധികരിച്ച് നാലിന് നടക്കുന്ന ദേശീയ സെമിനാര്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര ഉദ്ഘാടനം ചെയ്യും. കയര്‍കേരളയില്‍ ആഭ്യന്തര ഇടപാടുകാര്‍ക്കൊപ്പം ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നടക്കം 54 രാജ്യങ്ങളിലെ 156 വിദേശ ബയര്‍മാരും പരിപാടിയില്‍ പങ്കെടുക്കും. ആലപ്പുഴയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിനു കയര്‍ തൊഴിലാളികളുടെ പങ്കാളിത്തവും മേളയിലുണ്ടാകും. 5ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: