കോഴിക്കോട്: ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ എസ് അനന്തുവിന് ദേശീയ റെക്കോര്‍ഡ്. 2015 റാഞ്ചി മീറ്റില്‍ ദല്‍ഹിയുടെ .തേജസില്‍ ശ്ങ്കര്‍ കുറിച്ച 2.07 മീറ്റര്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. അനന്തു 2.08 മീറ്ററാണ് താണ്ടിയത്.
1.91 മീറ്റര്‍ കടന്ന മലയാളി താരം റിജു വര്‍ഗ്ഗീസിനാണ് വെങ്കലം. 1.97 മീറ്റര്‍ കടന്ന് ദല്‍ഹിയുടെ ശാനവാസ് ഖാന്‍ ഈ ഇനത്തില്‍ വെള്ളി സ്വന്തമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തില്‍ സാന്ദ്ര സുരേന്ദ്രന്‍ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ രുഗ്മ ഉദയന്‍ 5.74 താണ്ടി സ്വര്‍ണം നേടി.
















