ഇരുട്ടുമായ്ക്കാന് റബ്ബേ
റബ്ബര്‍ കൊണ്ടായീടുമോ
വിളക്കുകത്തിക്കുവാന്
വിലക്കെന്തിനു പിന്നെ
ഇരുട്ടിന് കറ നീക്കാന്‍
വിളക്കായ് സൂര്യന് വന്നു
തെളിപ്പൂ കോടികോടി
തിരികള്‍ ലോകത്തെങ്ങും
അതു ഹിന്ദുവിന് ദേവ-
നാകയാലാദേവന്റെ
കിരണം തട്ടാത്തിടം
നോക്കിപ്പോ റബ്ബേ നിങ്ങള്‍!
ഹിന്ദുവിന് ദൈവം വിഷ്ണു
പത്നിയാണല്ലോ ഭൂമി,
അതിനാല്‍ റബ്ബേ നിങ്ങള്‍
ഭൂമിയില്‍ നടക്കല്ലേ!
ഹിന്ദുവിന് ദൈവം തന്നെ
വായുവെന്നതിനാലീ
വായുവും വേണ്ടാ റബ്ബേ
ശ്വസിച്ചീടേണ്ട നിങ്ങള്‍
ഹിന്ദുവിന് പവിത്രമാം
ഗംഗയാണെങ്ങും ജലം
അതിനാല്‍ കുടിക്കേണ്ട
കുളിയും വേണ്ട റബ്ബേ!
ഹിന്ദുവിന് ദൈവം അഗ്നി;
യജ്ഞങ്ങള്ക്കതു മുഖ്യം
അതിനാല്‍ പാകം ചെയ്യാ-
നഗ്നി പാടില്ലാ റബ്ബേ!
ഹിന്ദുവിന് ദൈവം പശു;
പശുവിന് പാലെങ്ങനെ
കുടിക്കും നെയ്ച്ചോറുണ്ണും
കഷ്ടമായല്ലോ റബ്ബേ!
നദിയൊക്കെയും ദൈവം
മലയൊക്കെയും ദൈവം
തൂണിലും തുരുമ്പിലും
ഹിന്ദുവിന് ദൈവം സര്‍വ്വം!
മരവും മണ്ണും ദൈവം
മൃഗപക്ഷികള്‍ ദൈവം
ചന്ദ്രനും നക്ഷത്രവും
ഹിന്ദുവിന് ദൈവം സര്‍വ്വം!~
കണ്ടതും കാണാത്തതും
കേട്ടതും കേള്‍ക്കാത്തതും
തിന്നതും തിന്നാത്തതും
ഹിന്ദുവിന് ദൈവം തന്നെ!
പിന്നെയെന്തിനു റബ്ബേ
മുസ്ലീങ്ങളീ ഞങ്ങളേ
ഹിന്ദുവെസ്സഹിക്കാനായ്
ഭൂവിതില്‍ പടച്ചിട്ടു?
വയ്യയീ ഞങ്ങള്‍ക്കൊട്ടും
സഹിക്കാന്‍, അതുകൊണ്ടു
ഞങ്ങളും ഹിന്ദുക്കളാ-
ണെന്നിതാ പ്രഖ്യാപിപ്പൂ!
ഹിന്ദുവല്ലാതേ ഇല്ല
ഭൂമിയിലൊരു ജന്തു
സസ്യവും സര്‍വ്വസ്വവും
ഹിന്ദുത്വം ജയിക്കുന്നു!
******
അപ്പോഴാണൊരു കൂട്ടം
തീവ്രവാദികള്‍ ചൊല്ലി
നില്‍ക്കെടോ എളുപ്പത്തില്‍
ഹിന്ദുവിന് കഥ തീര്‍ക്കാം!
ഹിന്ദുവിന് ദൈവം സൂര്യന്
ശക്തനാണെന്നതിനാല് നാം
സൂര്യനെക്കൊന്നാല് മതി;
ഹിന്ദുവിന് കഥ തീരും!
മക്കളേ, മിത്രങ്ങളേ
ഉണരൂ! വാളും പട-
ക്കോപ്പുമായ് റോക്കറ്റില്‍ പോയ്
സൂര്യവംശത്തെക്കൊല്ലാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: