Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണന്‍ കിഷ്‌കിന്ധയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:50 pm IST
in Samskriti

 

കോപഭാവത്തില്‍ കിഷ്‌കിന്ധാപുരിയില്‍ കവാടത്തിലെത്തിയ ലക്ഷ്മണന്‍ ഒരു ചെറു ഞാണൊലിയിട്ടു അവിടെയുണ്ടായിരുന്ന വാനരന്മാര്‍ ഭയന്ന് ഒച്ചയുണ്ടാക്കി. ലക്ഷ്മണന്‍ വന്നതറിഞ്ഞ് യുവരാജാവായ അംഗദന്‍ വാനരന്മാരെ തടുത്ത് മാറ്റിനിറുത്തിയിട്ട് ലക്ഷ്മണനെ സമീപിച്ച് സാഷ്ടാംഗം പ്രണമിച്ചു. അംഗദനെ ആലിംഗനം ചെയ്തുകൊണ്ട് ജ്യേഷ്ഠന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് താന്‍ വന്നുനില്‍ക്കുന്ന വിവരം സുഗ്രീവനെ അറിയിക്കാന്‍ പറഞ്ഞു.

അംഗദന്‍ ഉടനെ സുഗ്രീവന്റെ അടുത്തെത്തി ലക്ഷ്മണന്‍ കോപാകുലനായി നഗരവാതില്‍ക്കല്‍ നില്‍ക്കുന്നവിവരം സുഗ്രീവനെ അറിയിച്ചു. ഭയന്നുവിറച്ച സുഗ്രീവന്‍ ഹനുമാനെ വിളിച്ച് അംഗദനോടൊപ്പംപോയി ലക്ഷ്മണനെ ശാന്തനാക്കി ആദരപൂര്‍വ്വം കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു. താരയോട് ലക്ഷ്മണനെ അനുനയിപ്പിക്കാനും ആവശ്യപ്പെട്ടു. ഈശ്വരകാര്യങ്ങള്‍ വേണ്ടസമയത്ത് നിര്‍വഹിക്കാതിരുന്നാലുള്ള ബുദ്ധിമുട്ടുകള്‍ നോക്കുക. താര മദ്ധ്യപ്രവേശന കവാടത്തില്‍ തയ്യാറായി നിന്നപ്പോള്‍ അംഗദനും ഹനുമാനും ലക്ഷ്മണന്റെ അടുത്തെത്തി ഭക്തിപൂര്‍വം സ്വാഗതം ചെയ്തു. ”മഹാഭാഗ, ഈ ഗൃഹം അങ്ങയുടേതാണ്. സംശയിച്ചു നില്‍ക്കാതെ അകത്തുവന്ന് രാജാവിനെ കാണുക. അദ്ദേഹം വേണ്ടതൊക്കെ ചെയ്യും.” എന്നുപറഞ്ഞ് ഹനുമാന്‍ ലക്ഷ്മണന്റെ കൈയില്‍പിടിച്ച് അകത്തേക്കു കൂട്ടികൊണ്ടുവന്നു.

ലക്ഷ്മണനെ കണ്ടയുടന്‍ താര മനോഹരമായി പുഞ്ചിരിതൂകിക്കൊണ്ട് വണങ്ങി. ”ഇതങ്ങയുടെ മന്ദിരമല്ലേ? അങ്ങ് വിശിഷ്ട സ്വഭാവിയും ഭക്തവത്സലനുമാണ്. അങ്ങയുടെ ഭക്തനായ സുഗ്രീവനോടിത്ര കോപിക്കാനെന്താണ്. വളരെനാള്‍ സഹായിക്കാനാരുമില്ലാതെ കാട്ടില്‍ കിടന്നു കഷ്ടപ്പെട്ടതല്ലേ. നിങ്ങളൊക്കെയല്ലേ സഹായിച്ച് ഇപ്പോള്‍ സുഖം അനുഭവിക്കാറായത്. വാനരജാതിയല്ലേ, അല്പം ചാപല്യം കൂടുതലായിരിക്കും. അതുകൊണ്ട് കാമസുഖങ്ങളില്‍ മുഴുകി രഘുനാഥനെ സേവിക്കാന്‍ വന്നില്ല. അതു തെറ്റാണെന്നു കരുതരുതേ സുഗ്രീവന്‍ രാമകാര്യം മറന്നിട്ടില്ല. സീതാദേവിയെ അന്വേഷിക്കാനും രാക്ഷസകുലത്തെ നശപ്പിക്കാനുമായി നാനാദിക്കില്‍നിന്നും വീരന്മാരായ വാനരന്മാരെ വരുത്താന്‍ പത്തായിരം പേരെയാണ് അയച്ചത്. കുറെപ്പേര്‍ എത്തിക്കഴിഞ്ഞു.

കൂറ്റന്‍ പര്‍വതതുല്യരായ വളരെപ്പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. അങ്ങിനി അന്തഃപുരത്തിലേയ്‌ക്കു ചെല്ലുക. അവിടെ സുഗ്രീവന്‍ പുത്രന്‍, ഭാര്യ, സുഹൃത്തുക്കള്‍ എന്നിവരാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ചെന്നുകണ്ട് അഭയം കൊടുക്കുക. രാമചന്ദ്രന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകുക.”

താരാവാക്യം കേട്ട് ലക്ഷ്മണന്റെ കോപം തണുത്തു. നേരെ അന്തഃപുരത്തിലേക്കു ചെന്നു. വാനരസ്വഭാവമനുസരിച്ച് ഭയന്നുവിറച്ച് ഭാര്യ രുമയെ കെട്ടിപ്പിടിച്ചിരുന്ന സുഗ്രീവന്‍ ഭയവും ലജ്ജയും കലര്‍ന്ന് കലങ്ങിയ കണ്ണുകളോടെ എണീറ്റു. ലക്ഷ്മണന്‍ കോപത്തോടെ പറഞ്ഞു ”നീ രഘുരാമനെ മറന്നതെന്ത്? ഇന്ദ്രപുത്രനെക്കൊന്ന ശരം ഇപ്പോഴും കൈയിലുണ്ട്. ജ്യേഷ്ഠന്റെ വഴിതന്നെ അനുജനേയും അയക്കുമെന്നാണ് ആര്യപുത്രന്‍ പറഞ്ഞുവിട്ടിരിക്കുന്നത്.” ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു.

ഇങ്ങനെ പറയാന്‍ കാരണമെന്ത്? വാനരവീരനായ സുഗ്രീവന്‍ പുരുഷോത്തമനായ രാമനിലും സുമിത്രാത്മജനായ ലക്ഷ്മണനിലും ഭക്തിയുള്ളവനാണ് രാമകാര്യത്തിനു ഉണര്‍ന്നിരിക്കുകതന്നെയാണ്. നാനാദിക്കുകളില്‍നിന്നും വന്നുചേര്‍ന്ന കപിപുംഗവന്മാരെ അങ്ങു കണ്ടില്ലേ? ഇവര്‍ താമസിയാതെ രാമകാര്യം നിറവേറ്റും. ഇതുകേട്ട് ലജ്ജിതനായി ഹനുമാന്‍ നില്‍ക്കുമ്പോള്‍ സുഗ്രീവന്‍ പാദ്യം അര്‍ഘ്യം മുതലായവകൊണ്ട് ലക്ഷ്മണനെ പൂജിച്ചു. ഞാന്‍ രാമന്റെ ദാസനാണ്. രാഘവനാണ് എന്നെ രക്ഷിച്ചത്. അദ്ദേഹത്തിന് തന്റെ തേജസ്സുകൊണ്ട് ഈ ലോകമാകെ അരക്ഷണത്തില്‍ ജയിക്കാന്‍ കഴിയും.

ഞാന്‍ അദ്ദേഹത്തിന്റെ നിയോഗത്തെ വഹിക്കുന്നു. ഇതുകേട്ട് ഹൃദയമലിഞ്ഞ് ലക്ഷ്മണന്‍ പറഞ്ഞു. ”ഞാന്‍ ദുഃഖംകൊണ്ട് പരുഷം പറഞ്ഞത് ക്ഷമിക്കണം. നമുക്കിനി ഒട്ടും വൈകാതെ രാമന്റെ അടുത്തേക്കു പോകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.