കോഴിക്കോട്: സംസ്ഥാന-ദേശീയ മീറ്റുകളിലെ മിന്നും താരമായ ജിസ്‌ന് മാത്യു കോഴിക്കോട് ഇന്നാരംഭിക്കുന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി ഇറങ്ങുന്നില്ല. ഒളിമ്പിക്‌സ് യോഗ്യത എന്ന സ്വപ്‌നം ലക്ഷ്യമിട്ട് കഠിന പരിശീലനം നടത്തുന്നതിനാലാണ് ജിസ്‌ന ദേശീയ സ്‌കൂള്‍ മീറ്റില്‍ നിന്ന് മാറിനില്‍ക്കുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് ഇതേ വേദിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 100, 200, 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി മേളയിലെ മിന്നും താരമായിരുന്നു ജിസ്‌ന. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ വിദ്യാര്‍ത്ഥിനിയാണ് പി.ടി. ഉഷയുടെ ശിഷ്യയായ ജിസ്‌ന മാത്യു. കഴിഞ്ഞ രണ്ട് ദേശീയ അത്‌ലറ്റിക്‌സ് മീറ്റിലും ഉഷാ സ്‌കൂളിലെ ഈ താരം മൂന്ന് ഇനങ്ങളിലും സ്വര്‍ണം നേടിയിരുന്നു.
ജിസ്‌നയില്ലെങ്കിലും ഷഹര്‍ബാന സിദ്ദീഖ്, സ്‌നേഹ, അബിദ എന്നീ ഉഷയുടെ ശിഷ്യര്‍ മീറ്റിനിറങ്ങുന്നുണ്ട്.
















