മാനന്തവാടി : സോളാര്‍ അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. അഴിമതി വീരനായ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവെച്ച് പുറത്ത്പോകണമെന്നും അല്ലാത്തപക്ഷം ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുളള ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ മുന്നറിയിപ്പ് നല്കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, ബീജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന് കണിയാരം, കേശവനുണ്ണി, അരീക്കരചന്തു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിതിന്‍ഭാനു, സെക്രട്ടറി ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: