ബത്തേരി : കേരള കുംഭാര സമുദായസഭ ജില്ലാസമ്മേളനം ഇന്നും നാളെയു മായി ബത്തേരിയില്‍ നടക്കുമെന് ഭാരവാഹികള്‍ അറിയിച്ചു. പരമ്പരാഗതമായി കളിമണ്‍ പാത്ര നിര്‍മ്മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുള്ള പി ന്നോക്കക്കാരാണ് കുംഭാ രസമുദായം. ഭാരതീയ സംസ് ക്കാരത്തിന്റെ ഭാഗമായിട്ടുള്ള ഈ കൈത്തൊഴില്‍ സമുദായംഗങ്ങള്‍ക്ക് ഈശ്വരാരാധന യ്ക്ക് സമമാണ്. പൗരാണികസംസ് ക്കാരത്തെകുറിച്ചുള്ള വിവരങ്ങളും നിധിശേഖരങ്ങളും തലമുറയ്ക്ക് കൈമാറികിട്ടിയത് കുംഭാരന്മാരുടെ കൈകളാല്‍ പണിത മണ്‍കുടങ്ങളിലാണ്. ജാതിഭേദമന്യേ എല്ലാവരും ആചാരാനുഷ്ഠാനങ്ങള്‍ക്ക് മണ്‍പാത്രങ്ങള്‍ ഉ പയോഗിക്കുന്നുണ്ടെങ്കിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തികവരുമാനം കുറവായത് തലമുറകളെ മറ്റു ജോലികളെ തേടിപോകുന്ന തിന് പ്രേരിപ്പിക്കുന്നു. അലുമിനിയം, സ്റ്റീല്‍ പാ ത്രങ്ങള്‍ സുലഭമായി വിപണിയില്‍ ലഭിക്കുന്നതും കളിമ ണ്ണിന്റെ ലഭ്യതകുറവ്, വിറക്, വൈക്കോല്‍ എന്നിവയുടെ വില വര്‍ദ്ധനവ് തുടങ്ങിയവയെല്ലാം ഈ കുടില്‍ വ്യവസായത്തിന് തടസ്സമാകുന്നു. മുന്‍പ് കളിമണ്ണുള്ള വയലുകളില്‍ കൃഷി ക്ക് അനുയോജ്യമല്ലെന്നുകണ്ടാല്‍ കുംഭാരസമുദായക്കാര്ക്ക് മണ്ണെടുക്കുന്നതിനായി കൊടുത്തിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥമാറി. കുശവന്, കുലാലന്, ആദി ആന്ധ്ര എന്നീ പേരുകളില്‍ അറിയപ്പെടുന്ന കുംഭാരസമുദായക്കാര്‍ ദാരിദ്ര്യ രേഖക്ക് താ ഴെയുള്ളവരും അസംഘടിതരുമാണ്. സമുദയംഗങ്ങളെ വി ദ്യാഭ്യാസപരമായി മുന്നോട്ടുകൊണ്ടുവരുന്നതിനും വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും മറ്റുമായി സര് ക്കാര് ഇടപെടണമെന്നും ബ ന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനമെങ്കിലും സംവരണം വേണമെന്നും സമുദായത്തിന് പ്രത്യേക പരിഗണന നല്കി സമൂഹത്തില്‍ ഉയര് ത്തികൊണ്ടുവരുന്നതിന് സ ഹായിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നാളെ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ-സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: