പത്തനംതിട്ട: ആറന്മുള ശ്രീപാര്‍ത്ഥസാരഥി മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന് 30 ന് കൊടിയേറും. ഫെബ്രുവരി 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
കൊടിയേറ്റ് ദിവസം മുതല്‍ പുലര്‍ച്ചെ 4 ന് ക്ഷേത്ര നട തുറക്കും. കൊടിയേറ്റ് ദിവസം വിളക്കുമാടം കൊട്ടാരത്തിലേക്ക് വെളുപ്പിന് 5.30 ന് എഴുന്നെള്ളത്ത് പുറപ്പെടും. ഫെബ്രുവരി 3 ബുധനാഴ്ച പ്രസിദ്ധമായ അഞ്ചാം പുറപ്പാട് രാത്രി 10.30 നും; പള്ളിവേട്ട ഒമ്പതാം ഉത്സവമായ ഫെബ്രുവരി 7 ഞായറാഴ്ച രാത്രി 11.30 നും നടക്കും. ഫെബ്രുവരി 8 തിങ്കളാഴ്ച ആറാട്ട് കഴിഞ്ഞ് രാത്രി 10.30 ന് തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. രാവിലത്തെ ശ്രീബലി 7 മുതല്‍ 9 വരെയും വൈകിട്ടത്തെ കാഴ്ചശ്രീബലി, സേവ എന്നിവ 5 മുതല്‍ 8.30 വരെയുമായിരിക്കും 8-ാം ഉത്സവത്തിന് 9.30 വരെയും സേവയുണ്ടായിരിക്കും.
30 ന് വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആര്. ഗീതാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ദേവസ്വംബോര്‍ഡ് അംഗം അജയ് തറയില്‍ ആനക്കൊട്ടിലിന്റെ ചെമ്പോല സമര്‍പ്പണവും പുതുക്കിയ തിരുവാഭരണ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരനും നിര്‍വ്വഹിക്കും. അയ്യപ്പസേവാസംഘം അഖിലേന്ത്യാ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള മുഖ്യ പ്രഭാഷണം നടത്തും. തുളസീവനം പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമ പ്രസാദും തിരുവാഭരണം കമ്മീഷണര്‍ പി.ആര്. അനിതയും ചേര്‍ന്ന് നിര്‍വ്വഹിക്കും. പത്മശ്രീ ഡോ.രവി പിള്ള പിച്ചളയിലുള്ള തുലാഭാരതട്ടും ഹരിപ്പാട്ട് ചിങ്ങോലി മന്മഥന് നായര്‍ പിച്ചളപൊതിഞ്ഞ ചുറ്റുവിളക്കും സമര്‍പ്പിക്കും. കിഴക്കേനടയിലും പടിഞ്ഞാറേ നടയിലും സ്ഥാപിച്ച കമാനങ്ങളുടെ സമര്‍പ്പണം കുറുന്താര്‍ വാസുദേവന്‍ നായരും തിരുവനന്തപുരം മുരളീധരനും ചേര്‍ന്ന് നിര്‍വ്വഹിക്കും. നാലമ്പലത്തിലെ കരിങ്കല്‍ തറ പെയിന്റിംഗിന്റെ സമര്‍പ്പണം ആറന്മുള വിക്രമന് നായര്‍ നിര്‍വ്വഹിക്കും. ചലച്ചിത്ര താരം ഷാജു കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: