അഡ്‌ലെയ്ഡ്: ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ട്വന്റി 20 ക്രിക്കറ്റില്‍ 1,000 ക്ലബില്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. വ്യക്തിഗത സ്‌കോര്‍ 17ല്‍ എത്തിയതോടെയാണ് റെയ്‌ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ റെയ്‌ന 41 റണ്‍സെടുത്തു പുറത്തായി.
ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിക്കു പിന്നാലെ ട്വന്റി 20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് റെയ്‌ന. 41 ട്വന്റി-20 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളുമടക്കമാണ് റെയ്‌ന 1,000 ക്ലബില്‍ ഇടംനേടിയത്. എന്നാല്‍ 28 ട്വന്റി-20 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 1,000 കടന്നത്.
ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം (2,140 റണ്‍സ്), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (1,666 റണ്‍സ്), ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ (1,618റണ്‍സ്), ദക്ഷിണാഫ്രിക്കയുടെ ജീന്‍ പോള്‍ ഡുമ്‌നി (1,528 റണ്‍സ്), പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസ് (1,514) എന്നിവര്‍ ആയിരം റണ്‍സ് ക്ലബ്ബിലുള്ള മറ്റുള്ളവര്‍.
















