Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയത്തോടെ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 03:33 am IST
inSports

അഡ്‌ലെയ്ഡ്: അവസാന ഏകദിനത്തിലെ വിജയത്തിന്റെ തുടര്‍ച്ചയെന്നോണം ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ താരങ്ങളുടെ ഓള്‍ റൗണ്ട് പ്രകടനത്തിന് മുന്നില്‍ നിലംപരിശായ ഓസ്‌ട്രേലിയ 37 റണ്‍സിനാണ് കീഴടങ്ങിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 188 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 19.3 ഓവറില്‍ 151 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യന്‍ നിരയില്‍ 55 പന്തില്‍ നിന്ന് പുറത്താകാതെ 90 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും  41 റണ്‍സെടുത്ത സുരേഷ് റെയ്‌നയും 31 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും മികച്ച പ്രകടനം നടത്തി. കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.  ഇന്ത്യയ്‌ക്കായി ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും അരങ്ങേറ്റം കുറിച്ചപ്പോള്‍, ട്രാവിസ് ഹെഡ്ഡിന് കംഗാരുക്കുപ്പായത്തില്‍ കന്നിയങ്കം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഏകദിനത്തിലെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ഏറ്റുവാങ്ങിയ രോഹിത് മികച്ച ഫോമിലായിരുന്നു. സ്‌കോര്‍ 40-ല്‍ എത്തിയപ്പോള്‍ 20 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ വാട്‌സന്റെ പന്തില്‍ ഫോക്‌നര്‍ പിടികൂടി. മൂന്നു പന്തിന്റെ ഇടവേളക്കുശേഷം അഞ്ചു റണ്‍സെടുത്ത ധവാനെയും വാട്‌സണ്‍ വെയ്ഡിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ രണ്ടിന് 41 എന്ന നിലയില്‍.

എന്നാല്‍, മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-റെയ്‌ന സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യ കളം പിടിച്ചു. 73 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഈ സഖ്യം 87 പന്തില്‍ 134 റണ്‍സാണ് അടിച്ചുകൂട്ടിയത്. റെയ്‌നയെ ക്ലീന്‍ ബൗള്‍ഡാക്കിയ ഫോക്‌നറാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്ന് ഫോറും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. പിന്നീടെത്തിയ നായകന്‍ ധോണി ആദ്യ പന്ത് സിക്‌സും രണ്ടാം പന്തില്‍ ഫോറും നേടിയതോടെ ഇന്ത്യ 180 കടന്നു. ധോണി മൂന്ന് പന്തില്‍ 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 55 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. ഓസീസിന് വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ രണ്ട് വിക്കറ്റെടുത്തു.

189 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ആരോണ്‍ ഫിഞ്ചും (33 പന്തില്‍ 44), വാര്‍ണറും (9 പന്തില്‍ 17) ചേര്‍ന്ന് 5.1 ഓവറില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണറെ മടക്കി അരങ്ങേറ്റക്കാരന്‍ ജസ്പ്രിത് ബുംമ്‌റയാണ് ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. പിന്നീട് ഫിഞ്ചും സ്മിത്തും (21) ചേര്‍ന്ന് സ്‌കോര്‍ 89-ല്‍ എത്തിച്ചു. എന്നാല്‍ ഇതേ സ്‌കോറില്‍ വച്ച് ഫിഞ്ചിനെ അശ്വിനും സ്മിത്തിനെ ജഡേജയും മടക്കിയതോടെ ഇന്ത്യ പിടിമുറുക്കി. പിന്നീട് രണ്ടക്കം കടന്നത് 17 റണ്‍സെടുത്ത ക്രിസ് ലിന്നും 12 റണ്‍സെടുത്ത വാട്‌സനും 10 റണ്‍സെടുത്ത ഫോക്‌നറും മാത്രം. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ ഓസ്‌ട്രേലിയ 151-ല്‍ ഒതുങ്ങി.

ഇതിനിടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഹര്‍ദിക്ക് പാണ്ഡ്യ ഒരു മോശം റെക്കോഡ് സ്വന്തമാക്കി.  ട്വന്റി20 അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന റെക്കോഡാണ് ഹര്‍ദികിന്റെ പേരിലായത്.  അഞ്ചു വൈഡ് ഉള്‍പ്പെടെ ആദ്യ ഓവറില്‍ പാണ്ഡ്യ വഴങ്ങിയത് 19 റണ്‍സ്. പിന്നീട് രണ്ട് ഓവര്‍ കൂടി ബോള്‍ ചെയ്ത പാണ്ഡ്യ ആകെ 37 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ 3.3 ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കി. അശ്വിന്‍, ജഡേജ എന്നിവര്‍ രണ്ടും ഏറെ നാളത്തെ ഇടവേളക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ ഇടംകൈയന്‍ പേസര്‍ ആശിഷ് നെഹ്‌റ ഒരു വിക്കറ്റും വീഴ്‌ത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ മെല്‍ബണില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.